സുരേഷ് ഗോപി നടത്തിയത് പെരുമാറ്റച്ചട്ടലംഘനം തന്നെ; കലക്ടറുടെ നടപടി ശരിവച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം: തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസയച്ച ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ നടപടി ശരിതന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. സുരേഷ് ഗോപി ചെയ്തത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കലക്ടര്‍ക്ക് നടപടിയെടുക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അയ്യപ്പന്റെ പേര് ഉപയോഗിച്ചുവെന്നാണ് കലക്ടറുടടെ റിപ്പോര്‍ട്ടിലുള്ളത്. ഇത് പെരുമാറ്റച്ചട്ടലംഘനമാണ്. റിട്ടേണിംഗ് ഓഫീസറായ കലക്ടര്‍ക്ക് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന് ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."