സഊദിയില്‍ ഇതുവരെ 29 ലക്ഷം നിയമ ലംഘകര്‍ പിടിയില്‍
ജിദ്ദ: സഊദിയില്‍ 29 ലക്ഷം ഇഖാമ, തൊഴില്‍ അതിര്‍ത്തി നിയമലംഘകര്‍ ഇത് വരെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം കഴിഞ്ഞ 17 മാസങ്ങള്‍ക്കുള്ളില്‍ നടന്ന പരിശോധനകളിലാണു ഇത്രയും പേര് പിടിക്കപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 29,03531 നിയമലംഘകരാണു പിടിക്കപ്പെട്ടത്. അതില്‍ 22,63,793 പേര് ഇഖാമ നിയമലംഘകരും 4,44,307 പേര് തൊഴില്‍ നിയമലംഘകരും 1,95,431 പേര് അതിര്‍ത്തി നിയമ ലംഘകരുമാണ്.
സഊദിയില്‍ നിന്ന് നിയമ വിധേയമല്ലാതെ പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച 2071 പേരെയും നിയമലംഘകര്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുത്തതിനു 3586 പേരെയും പിടി കൂടി. ഇതില്‍ 1199 പേര് സ്വദേശികളാണ്. സഊദിയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 49243 പേര് പിടിയിലായിട്ടുണ്ട്. അതില്‍ 50 ശതമാനവും യമനികളും 47 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്. നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ടവരില്‍ നിന്ന് 7,30,873 വിദേശികളെ ഇത് വരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."