HOME
DETAILS
MAL
നാളെ പ്രാര്‍ഥനാദിനമായി ആചരിക്കുമെന്ന് ജലന്ധര്‍ രൂപത
backup
April 07 2019 | 18:04 PM
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്ന നാളെ പ്രാര്‍ഥനാദിനമായി ആചരിക്കുമെന്ന് ജലന്ധര്‍ രൂപത.ഇക്കാര്യം ചൂണ്ടിക്കാട്ടി വൈദികര്‍ക്ക് ജലന്ധര്‍ രൂപത അഡ്മിനിസ്ട്രേറ്ററാണ് സന്ദേശം നല്‍കിയിരിക്കുന്നത്. വിശ്വാസികള്‍ പ്രാര്‍ഥനാദിനത്തിന്റെ ഭാഗമാകണമെന്നും സഭയിലെ വൈദികര്‍ ഇതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അഡ്മിനിസ്ട്രേറ്റര്‍ ചൂണ്ടിക്കാണിക്കുന്നു. സത്യം പുറത്തുവരേണ്ടത് സഭയുടെ ആവശ്യമാണ്. അതിനായി കൂട്ടായ പ്രാര്‍ഥനയാണ് ആവശ്യമെന്നും സന്ദേശത്തിലുണ്ട്. സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങാനിരിക്കെയാണ് നാളെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണം സംഘം തയാറായത്.
അതേസമയം നാളെ കുറ്റപത്രം കോടതിയിലെത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന നിലപാടിലാണ് കന്യാസ്ത്രീകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."