മേനോത്തുഞാലില്‍ പ്രദേശവാസികള്‍ക്ക് വെള്ളമില്ല
കൂറ്റനാട്: പട്ടിത്തറ പഞ്ചായത്തിലെ 12 വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മേനോത്തുഞാലില്‍ പ്രദേശ വാസികള്‍ സമീപത്തുള്ള വിശാലമായ നിറഞ്ഞ കിണറുണ്ട്. എന്നാല്‍ കുടിക്കാന്‍ വെള്ളമില്ല. കൂറ്റനാട് ഗോഡൗണിനു സമീപത്തു കൂടിയുള്ള റോഡിലാണ് മേനോത്തുഞ്ഞാലില്‍ കോളനി സ്ഥിതി ചെയ്യുന്നത്.
പട്ടികജാതി, ജനറല്‍ വിഭാഗങ്ങളില്‍ ഉള്ള അമ്പതോളം കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്നു. ഈ പ്രദേശത്തുകാര്‍ ദൈനംദിന കാര്യങ്ങള്‍ക്ക് ആവശ്യമായവെള്ളത്തിന് പോലും പ്രയാസമനുഭവിക്കുകയാണ് .
ഇവരുടെ കുടിവെള്ള ക്ഷാമത്തിന് സ്ഥായിയായ പരിഹാരം കാണാന്‍ കഴിയുന്ന ജല സ്രോതസ് ഈ പ്രദേശത്തു ഉണ്ടായിട്ടു പോലും അത് വിനിയോഗിക്കാന്‍ തയാറാകാത്തതില്‍ ആണ് നാട്ടുകാര്‍ക്ക് അമര്‍ഷം.
സ്വകാര്യ വക്തി പഞ്ചായത്തിന് നല്‍കിയ സ്ഥലത്തു ആഴമേറിയ വറ്റാത്ത ഒരു കിണര്‍ ഉണ്ട്. ഈ കിണറില്‍നിന്ന് ഇ.എം.എസ് നഗര്‍ കോളനിയിലേക്ക് വെള്ളം നല്‍കുന്നതിന് വേണ്ടി ഒരു ചെറുകിട കുടിവെള്ള പദ്ധതിയും പ്രവര്‍ത്തിച്ചിരുന്നു. കുറച്ചു കാലം പ്രവര്‍ത്തിച്ചെങ്കിലും കറന്റ് ബില്ല് അടക്കാത്തതിനാല്‍ ഈ പദ്ധതി നിലച്ചു.
കിണറില്‍ വെള്ളം കുറഞ്ഞപ്പോള്‍ പഞ്ചായത് അധികാരികള്‍ കിണറിനു സമീപത്തു മറ്റൊരു കുഴല്‍ കിണര്‍ അടിച്ചു ഇ.എം.എസ് കോളനിയിലേക്ക് വെള്ളം സപ്ലൈ ചെയ്യാന്‍ പദ്ധതി ഇട്ടെങ്കിലും മേനോത്ഞാലില്‍ പ്രദേശത്തുള്ളവര്‍ക്ക് കൂടി അതില്‍നിന്ന് വെള്ളം ലഭ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നതിനാല്‍ ശ്രമം പഞ്ചായത് ഭരണ സമിതി ഉപേക്ഷിക്കുകയാണ് ഉണ്ടായത്.
മുന്‍പ് ഉണ്ടായിരുന്ന പദ്ധതിയില്‍നിന്ന് ഇവര്‍ക്ക് കുടിവെള്ളം നല്‍കിയിരുന്നില്ല. കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇപ്പോള്‍ കിണറ്റില്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ പൈപ്പുകള്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ചില ആളുകള്‍ സ്വന്തം മോട്ടോര്‍ ഉപയോഗിച്ച് വെള്ളം എടുക്കുന്നുണ്ട്. കിണര്‍ പൂര്‍ണമായും ഗ്രില്‍ ഇട്ടു മൂടിയതിനാല്‍ വെള്ളം കപ്പിയില്‍ കോരി ഉപയോഗിക്കാനും കഴിയില്ല.
കിണര്‍ ഒന്ന് കൂടി വൃത്തിയാക്കി നിലവിലെ പദ്ധതി പുനരുജ്ജീവിപ്പിക്കുവാനോ അല്ലെങ്കില്‍ കിണറിനടുത്ത് ഒരു കുഴല്‍കിണര്‍ സ്ഥാപിച്ച് പുതിയ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ടോ മേനോത്തുഞാലില്‍ പ്രദേശത്തുകാരുടെ കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്തണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
പഞ്ചായത് ഭരണ സമിതിയിലും മറ്റു ജനപ്രതിനിധികളുടെ അടുത്തും വിവരം ധരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല.
പട്ടിത്തറ പഞ്ചായത്തിലെ ഭൂരിപക്ഷം മേഖലകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതിനെതിരേ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പട്ടിത്തറ പഞ്ചായത് മുസ്‌ലിം ലീഗ് കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."