HOME
DETAILS
MAL
വെള്ളിയാഴ്ചത്തെ സമരം: എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
backup
July 12 2020 | 02:07 AM
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ വെള്ളിയാഴ്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് എട്ടു കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വിവിധയിടങ്ങളില്‍ പ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഇരുപതോളം പ്രതിഷേധക്കാര്‍ക്കും മൂന്നു പൊലിസുകാര്‍ക്കും രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."