HOME
DETAILS

കൊവിഡ് കണ്ടെത്താന്‍ ഇനി ആന്റിജന്‍ ടെസ്റ്റ്

  
backup
July 12 2020 | 02:07 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf
 
സ്വന്തം ലേഖകന്‍
 
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരണത്തിന് പി.സി.ആര്‍ പരിശോധനക്ക് പകരം ആന്റിജന്‍ പരിശോധനയെ ആശ്രയിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 
കൊവിഡ് - 19 രോഗം സ്ഥിരീകരിക്കുന്നവരുടെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാലും വിവിധ ജില്ലകളില്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നതിനാലും പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ് പ്രധാനമായി ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പി.സി.ആര്‍ പരിശോധനയെ അപേക്ഷിച്ച് പകരം ആന്റിജന്‍ കിറ്റിനുള്ള ചെലവ് കുറവാണ്.  ഫലം വേഗത്തില്‍ അറിയാനും കഴിയും. നേരത്തെ ആന്റിബോഡി പരിശോധന നടത്തി പോസിറ്റീവ് ആകുന്നവരെ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തിയതിനു ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ രീതി മാറ്റാനാണ് തീരുമാനം. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് എന്നു കണ്ടെത്തിയാല്‍ ഉടന്‍ ആശുപത്രിലേക്ക് മാറ്റും. 
പരിശോധനക്കായി ഒരു ലക്ഷം ആന്റിജന്‍ കിറ്റുകള്‍ സംസ്ഥാനം ആദ്യഘട്ടത്തില്‍ വാങ്ങിയിട്ടുണ്ട്. പി.സി.ആര്‍ പരിശോധനയേക്കാള്‍ ആറിലൊന്ന് തുക മാത്രമേ ആന്റിജന്‍ ടെസ്റ്റിന് വരുന്നുള്ളൂ. 
പി.സി.ആര്‍ കിറ്റ് ഒന്നിന് ചെലവ് 3,000 രൂപ വരുമെന്നിരിക്കെ, ആന്റിജന്‍ കിറ്റ് 504 രൂപക്ക് ലഭിക്കും. 40 മിനിറ്റിനുള്ളില്‍ ഫലവുമറിയാം. കൂടുതല്‍ പേരെ ഒരേ സമയം പരിശോധിക്കാം. ലാബുകളെ ആശ്രയിക്കേണ്ട ആവശ്യവുമില്ല. 
കൂടുതല്‍ പേരെ ഒരേസമയം പരിശോധിക്കേണ്ടി വരുന്ന മേഖലകളിലായിരുന്നു ഇതുവരെ ആന്റിജന്‍ പരിശോധന നടത്തിയിരുന്നത്. അതിതീവ്ര മേഖലകളിലും വിമാനത്താവളങ്ങളിലും ആന്റിജന്‍ കിറ്റ് ഉപയോഗിച്ചു തുടങ്ങിയതോടെ പരിശോധന വലിയ തോതില്‍ എളുപ്പമായി. സ്രവം ഉപയോഗിച്ച് തന്നെയാണ് പരിശോധന. ജലദോഷമോ മറ്റ് അസുഖങ്ങളോ ഉളളവരില്‍ പോസിറ്റീവ് ഫലം കിട്ടില്ല. 
ഒരു വ്യക്തിയുടെ ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടെങ്കില്‍ മാത്രമേ പോസീറ്റീവെന്ന് കാണിക്കൂ. രോഗമില്ലാത്ത ആള്‍ക്കും പോസിറ്റീവ് ഫലം കിട്ടില്ല. രോഗം മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലാണോ എന്ന് കൃത്യമായി ഈ പരിശോധനയിലൂടെ അറിയാനാകും. സ്രവമെടുക്കുന്നതിനും പരിശോധനയക്കും ലാബുകളുടെ ആവശ്യമില്ല എന്നതും ആന്റിജനെ ആകര്‍ഷകമാക്കുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ആന്റിജന്‍ പരിശോധനക്കായുളള പ്രത്യേക കിയോസ്‌കുകള്‍ ഉടന്‍ സ്ഥാപിക്കും. ഈമാസം മാത്രം അഞ്ചു ലക്ഷം പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago