കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മിച്ചില്ല: ഉദ്യോഗസ്ഥന് മന്ത്രിയുടെ പരസ്യ ശാസന
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച റോഡുകള്‍ പുനര്നിര്മിക്കാത്തതിന് ഉദ്യോഗസ്ഥന് പൊതുമരാമത്ത് മന്ത്രിയുടെ രൂക്ഷവിമര്‍ശനം.
ഇന്നലെ കലക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് മന്ത്രി ജി. സുധാകരന് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ രൂക്ഷമായ ഭാഷയില്‍ ശാസിച്ചത്.
ധനമന്ത്രിയടക്കം നാല് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡുകള്‍ വെട്ടിപ്പൊളിച്ചതു മൂലം ജനങ്ങള്‍ ദുരിതത്തിലാണെന്നും വിഷയം ഓഫിസിലെത്തി ധരിപ്പിച്ച രണ്ടു സ്ത്രീകളോട് ഉദ്യോസ്ഥര്‍ അപമാനകരമായി പെരുമാറിയെന്നും പറഞ്ഞ് തുടങ്ങിയ മന്ത്രി തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കു നേരെ രൂക്ഷമായ വിമര്‍ശനം നടത്തി.
കരാറുകാരുടെ ആളായി ഉദ്യോഗസ്ഥര്‍ മാറരുതെന്നും സുധാകരന് പറഞ്ഞു.
തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."