HOME
DETAILS

പൊന്നാനി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല് ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ക്ക് മര്‍ദനമേറ്റു

  
backup
April 24 2017 | 21:04 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2

 

പൊന്നാനി: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദനമേറ്റു. കൗണ്‍സില്‍ യോഗം തുടങ്ങിയ സമയത്തുതന്നെ തന്നെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷം ബഹളംവച്ചിരുന്നു. ഇതോടെ ഭരണപക്ഷത്തെ കണ്‍സിലര്‍മാരായ ഖാദര്‍, ഒ.ഒ ശംസു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങളെ മര്‍ദിക്കുകയായിരുന്നു. നഗരസഭാ പ്രതിപക്ഷ നേതാവായ മുസ്‌ലിംലീഗിലെ നിസാറിനാണ് ആദ്യം അടികിട്ടിയത്.
ഇതോടെ ഇത് ചോദ്യം ചെയ്ത കോണ്‍ഗ്രസിലെ ഉണ്ണികൃഷ്ണന്‍ പൊന്നാനിക്കും മര്‍ദനമേറ്റു. സംഘര്‍ഷം തടയാന്‍ ചെന്ന പ്രതിപക്ഷ നിരയില്‍പെട്ട മറ്റു രണ്ടുപേര്‍ക്കും ഇതിനിടയില്‍ മര്‍ദനമേറ്റു.
കൗണ്‍സില്‍ യോഗം അടിപിടിയിലും ബഹളത്തിലും കലാശിച്ചതോടെ മുതിര്‍ന്ന കൗണ്‍സില്‍ അംഗങ്ങള്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെട്ടു. സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രതിപക്ഷ കൗണ്‍സിലറായ നാലുപേരെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസാറിന് കണ്ണിന് സാരമായ പരുക്കേറ്റിട്ടുണ്ട് .
പൊന്നാനി നഗരസഭയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരായ നിസാര്‍, സേതുമാധവന്‍, പത്മാവതി, ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തിനിടെ അതിക്രൂരമായി മര്‍ദിച്ചതായി ഇവര്‍ പരാതിയില്‍ പറയുന്നു.
സി.പി.എം കൗണ്‍സിലര്‍മാര്‍ക്കെതിരെ യു.ഡി.എഫ് പൊന്നാനി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പൊന്നാനി നഗരസഭാ പരിധിയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട് .
അതേസമയം പ്രതിപക്ഷത്തിന്റെ മര്‍ദനത്തില്‍ ഭരണപക്ഷത്തില്‍പെട്ട കൗണ്‍സിലര്‍മാരെയും പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭരണകക്ഷി കൗണ്‍സിലര്‍മാരായ നസിമോന്‍, ഖാദര്‍, ശ്യാമള, രമാദേവി, ഗണേശന്‍ എന്നിവരെയാണ് പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പൊന്നാനിയിലെ വികസനത്തില്‍ വിറളി പൂണ്ട പ്രതിപക്ഷം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. പൊന്നാനിയിലെ വികസന പരിപാടികളിലും പൊതുചടങ്ങുകളില്‍ നിന്നും പ്രതിപക്ഷത്തെ പൂര്‍ണമായി മാറ്റിനിര്‍ത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇതിനെച്ചൊല്ലിയുള്ള ബഹളമാണ് ഇന്നലെ സംഘര്‍ഷത്തിനിടയാക്കിയത്.വികസന പ്രവര്‍ത്തനങ്ങളില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാരെ ഭരണപക്ഷമായ ഇടത് കൗണ്‍സിലര്‍മാര്‍ തല്ലുകയായിരുന്നുവെന്ന് സി.പി.ഐ കൗണ്‍സിലര്‍മാരും പറയുന്നു.
വിവേചനപരമായാണ് വികസന ഫണ്ടുകള്‍ സി.പി.എം ചെലവഴിക്കുന്നുവെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സി.പി.ഐയുടെ യുവജന വിഭാഗം ആരോപിക്കുകയും പ്രതിഷേധ സംഗമം നടത്തുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago