റൊണാള്‍ഡീഞ്ഞോയുടെ മകന്‍ 14ാം വയസില്‍ ക്ലബുമായി കരാറില്‍
സാവോപോളോ: ഫുട്‌ബോള്‍ ഇതിഹാസമായിരുന്ന റൊണാള്‍ഡീഞ്ഞോയുടെ മകന്‍ ജോ മെന്‍ഡസ് 14ാം വയസില്‍ ക്ലബുമായി കരാറിലെത്തി.
കുറച്ച് മാസങ്ങളായി ക്ലബില്‍ പരിശീലനം നടത്തി വരികയായിരുന്നു താരത്തിന്റെ മകന്‍. 14ാം വയസില്‍ തന്നെ മെന്‍ഡസ് പുറത്തെടുക്കുന്ന മികവ് കണ്ട@് അത്ഭുതപ്പെട്ടാണ് കരാര്‍ നല്‍കുന്നത് എന്ന് ക്ലബ് പറഞ്ഞു. നേരത്തെ റൊണാള്‍ഡീഞ്ഞോയുടെ മകനാണെന്ന് മറച്ചുവച്ച് ട്രയല്‍സില്‍ പങ്കെടുത്തായിരുന്നു ക്രുസേരോയില്‍ ക്ലബില്‍ സെലക്ഷന്‍ ലഭിച്ചത്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലും ജോ മെന്‍ഡസ് ട്രയല്‍സില്‍ പങ്കെടുത്തിട്ടുണ്ട@്. ബ്രസീലിയന്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ടീമാണ് ക്രുസേരോ. ക്ലബിന്റെ അക്കാദമിയിലാകും ഇപ്പോള്‍ മെന്‍ഡസ് കളിക്കുക. 19 വയസുവരെ ക്ലബില്‍ തുടരാനുള്ള കരാര്‍ ആണ് ഒപ്പിട്ടത്. അടുത്ത് തന്നെ മെന്‍ഡസിനെ സീനിയര്‍ ടീമില്‍ കളിപ്പിക്കുമെന്ന് ക്ലബ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."