2022 ലോകകപ്പ്: 48 ടീമുകള്‍ സാധ്യമെന്ന് ഖത്തര്‍
ദോഹ: 2022 ഫിഫ ലോകകപ്പില്‍ 48 ടീമുകളെ ഉള്‍പ്പെടുത്താന്‍ സാധ്യമാണെന്ന് ഖത്തര്‍. ഇക്കാര്യത്തില്‍ ഖത്തറിന് തുറന്ന കാഴ്ചപ്പാടാണുള്ളത്. ശരിയായ രീതിയില്‍ ആസൂത്രണം ചെയ്താല്‍ നടത്താന്‍ സാധിക്കും. എന്നാല്‍ ഇതെങ്ങെനെ സംഘടിപ്പിക്കും എന്നതിനെ കുറിച്ച് അറിയേണ്ടതുണ്ട്.
ഇതിന്റെ ഫോര്‍മാറ്റ് എന്താണെന്ന് ഇതുവരെയും തങ്ങള്‍ക്കറിയില്ലെന്ന് ഖത്തര്‍ ലോകകപ്പിന്റെ സംഘാടക ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അസിസ്റ്റന്റ് സെക്രട്ടറി ജന. നാസര്‍ അല്‍ഖാതിര്‍ പറഞ്ഞു. മോസ്കോയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഫോര്‍മാറ്റാണ് പ്രധാനം, ഫോര്‍മാറ്റ് ശരിയാവുകയാണെങ്കില്‍ വിസ്മയകരമായ ലോകകപ്പായി ഖത്തര്‍ ലോകകപ്പ് മാറും.
32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിനായുള്ള തയാറെടുപ്പുകളാണ് ഖത്തര്‍ നടത്തുന്നത്. 32 ടീം ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ഇതുവരെ തങ്ങള്‍ സൗകര്യങ്ങളെല്ലാം നിറവേറ്റിവരുന്നത്. ഫുട്ബോളിനും ലോകകപ്പിനും പ്രയോജനമാകുന്നുണ്ടെങ്കില് കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്താവുന്നതാണെന്ന് കരുതാം, എന്നാല്‍ നമ്മുക്കോ ഫുട്ബോളിനോ അനുകൂലമല്ലെന്ന് തോന്നിയാല്‍ അതിനായി പോകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."