സഊദിയിൽ ഇന്ന് 1,742 രോഗ മുക്തി, 42 മരണം, 2,779 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ ഇന്ന് കൊവിഡ് വൈറസ് ബാധയേറ്റു 42 പേർ മരണപ്പെടുകയും കഴിഞ്ഞ 24 മണിക്കൂറിനിടെ 1,742 രോഗികൾ രോഗ മുക്തരാകുകയും ചെയ്‌തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,779 ആളുകളിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, നിലവിൽ 2,245 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ രേഖപ്പെടുത്തിയത് റിയാദിലാണ്. ഇവിടെ 247 വൈറസ് ബാധയാണ് കണ്ടെത്തിയത്. ജിദ്ദ 191, ഹുഫൂഫ് 164, ദമാം 157, മക്ക 157, ത്വായിഫ് 119, ഖമീസ് മുശൈത് 119 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ 62898 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2223 ആയും വൈറസ് ബാധിതർ 232,259 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,742 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 167,138 ആയും ഉയർന്നു.
കഴിഞ്ഞയാഴ്ച്ച മുതൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ അൽപം ആശ്വാസ നിലയാണ് കൈക്കൊള്ളുന്നതെന്നും അത്യാഹിത വിഭാഗത്തി അടിയന്തിര ചികിത്സായിൽ കഴിയുന്നവരിൽ പകുതിയും അറുപത് വയസ്സ് പിന്നിട്ടവരാണെന്നും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."