കുടിവെളളം ഉറപ്പുവരുത്തും: വരള്‍ച്ചാ അവലോകന യോഗം
കാസര്‍കോട്: ജില്ലയില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളം ഉറപ്പുവരുത്താന്‍ വരള്‍ച്ചാ അവലോകന യോഗം തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന വരള്‍ച്ചാ അവലോകന യോഗമാണ് കുടിവെളളം ഉറപ്പുവരുത്താനും വരും നാളുകളിലെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചത്.
കുടിവെളള വിതരണത്തിന് ഉപയോഗിക്കാവുന്ന കുളം, കിണര്‍, പാറമടകള്‍ തുടങ്ങിയവ കണ്ടെത്തും.
ഇങ്ങനെ കണ്ടെത്തുന്ന ജലസ്രോതസുകള്‍ ശുദ്ധീകരിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കുടിവെളള വിതരണത്തിനായി ഉപയോഗിക്കും.
ജില്ലയില്‍ ഏതാനും സ്ഥലത്ത് ലഭിച്ച വേനല്‍ മഴയില്‍ ജലദൗര്‍ലഭ്യം പരിഹരിക്കപ്പെട്ടില്ലെന്നും വെളളരിക്കുണ്ട് താലൂക്കില്‍ മാത്രമാണ് വേനല്‍മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ ജലം ലഭിച്ചതെന്നും യോഗം വിലയിരുത്തി.
കുടിവെളളം ദുരുപയോഗം ചെയ്യുന്നതോ പാഴാക്കുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.
എ.ഡി.എം കെ. അംബുജാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍. ദേവിദാസ്, എച്ച്. ദിനേശന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."