വിസ്മയമായി മഹായാത്രയുടെ ദൃശ്യവിരുന്ന്
രാജപുരം: രാവണേശ്വരം എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മഹായാത്ര ദേശീയോദ്ഗ്രഥന നൃത്തം കാണികള്‍ക്ക് ദൃശ്യവിരുന്നായി.
രാവണേശ്വരം സെന്‍ട്രല്‍ യൂത്ത് ക്ലബ്ബ് രജത ജൂബിലി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരിക വൈവിധ്യം കോര്‍ത്തിണക്കി ഇരുന്നൂറിലേറെ കലാകാരന്‍മാര്‍ അണിനിരന്ന നൃത്തവിസ്മയത്തില്‍ 28 നൃത്തരൂപങ്ങളാണ് ഒരേസമയം അരങ്ങിലെത്തിയത്. ശ്രീരേഷ് രത്‌നാകരനാണ് രണ്ടു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള നൃത്തശില്‍പം സംവിധാനം ചെയ്തത്.
ഇതിനു പുറമേ രവീന്ദ്രന്‍ വാണിയംപാറ സംവിധാനം ചെയ്ത മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന നാടകവും വേദിയില്‍ അരങ്ങേറി. വിവിധ കലാ പ്രകടനങ്ങള്‍ ആഘോഷത്തിനു പൊലിമയേകി. രജത ജൂബിലി ആഘോഷങ്ങള്‍ മന്ത്രി ഇ. ചന്ദ്രശേരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.
കൃഷ്ണന്‍ അധ്യക്ഷനായി. വിഷ്ണുഭട്ട്, രവീന്ദ്രന്‍ രാവണേശ്വരം, ഉണ്ണിരാജ്, ശ്രീരേഷ് രത്‌നാകരന്‍ എന്നിവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.
ഗായിക പി.കെ മേദിനി, എം. പൊക്ലന്‍, ടി.കെ സുധാകരന്‍, കെ.വി കൃഷ്ണന്‍, കെ. രമേശ് കുമാര്‍, ഗോവിന്ദന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."