മലയോര ഹൈവേ സ്ഥലമെടുപ്പ് ആരംഭിച്ചു
കോടഞ്ചേരി: സംസ്ഥാനത്തെ മലയോര മേഖലയുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാനുള്ള മലയോര ഹൈവേയുടെ കോടഞ്ചേരി പഞ്ചായത്തിലെ സ്ഥലമെടുപ്പ് ആരംഭിച്ചു. കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള റീച്ചിന് 144 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്.
കോടഞ്ചേരിയില്‍ നിന്ന് പുലിക്കയം നെല്ലിപ്പൊയില്‍ എലന്തുകടവ് വഴി പുല്ലൂരാംപാറക്കാണ് പഞ്ചായത്തിലൂടെ റോഡ് കടന്നുപോകുന്നത്. നിലവില്‍ എട്ടു മീറ്റര്‍ മുതല്‍ ഒന്‍പത് മീറ്റര്‍ വരെ റോഡിന് വീതിയുണ്ട്. ബാക്കി വരുന്ന സ്ഥലം പ്രദേശവാസികളില്‍ നിന്ന് സൗജന്യമായി കണ്ടെത്താനാണ് ശ്രമം. ഭൂമി വിട്ടുനല്‍കുമ്പോള്‍ അതിലുള്ള മതില്‍ ഗെയ്റ്റ് ഉള്‍പ്പടെയുള്ളവ പുനര്‍ നിര്‍മിച്ച് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.സി കുര്യന്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കി കൊണ്ടുള്ള രേഖ ആദ്യമായി കൈമാറി. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വീടുകള്‍ കയറിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പി.ജെ ജോണ്‍സന്‍, കെ.പി ചാക്കോച്ചന്‍. ഷിജി വാവലുകുന്നേല്‍, അഗസ്റ്റിന്‍ മഠത്തില്‍, ജോസ് വടക്കേപുത്തന്‍പുരയില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."