ജി.എസ്.ടി നികുതിയിളവ് ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ കോര്‍പറേറ്റ് ശ്രമമെന്ന്
കാസര്‍കോട്: ജി.എസ്.ടിയിലെ നികുതിയിളവ് ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമമാരംഭിച്ചതായി കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
50 കിലോ സിമന്റ് 120 മുതല്‍ 140 വരെ രൂപയ്ക്കാണ് സിമന്റ് ഉല്‍പാദന സംഘടന മുന്‍കൈയെടുത്ത് വാര്‍ഷിക നിരക്ക് കരാറിലൂടെ വന്‍കിട നിര്‍മാണ കമ്പനികള്‍ക്ക് നല്‍കുന്നത്.
ഈ നിരക്കുകളില്‍ സിമന്റ് ലഭിക്കുന്നത് കൊണ്ടാണ് തമിഴ്‌നാട്ടില്‍ 'അമ്മ' സിമന്റ് 190 രൂപ നിരക്കില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. മലബാര്‍ സിമന്റിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ചും,
വാര്‍ഷിക നിരക്ക് കരാറുകളിലൂടെ സിമന്റ് വാങ്ങിയും സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇടത്തരം കരാറുകാരുടെ തൊഴില്‍ സാധ്യതകള്‍ ഉറപ്പ് വരുത്താന്‍ കഴിയുന്ന ടെണ്ടറുകളുടെ അടങ്കലുകള്‍ ക്രമീകരിക്കണം.
ഡിജിറ്റല്‍ പണമിടപാടുകളും പ്രൈസ് സോഫ്റ്റ്‌വെയര്‍ മുഖേനെയുള്ള മരാമത്ത് നടപടി ക്രമങ്ങളും പൂര്‍ണമായി നടപ്പാക്കുന്നത് വരെ ബാങ്കുകള്‍ക്ക് മുക്ത്യാര്‍ നല്‍കുന്ന നടപടി തുടരാന്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ഭാരവാഹികളായ വര്‍ഗീസ് കണ്ണമ്പള്ളി, കല്ലട്ര ഇബ്രാഹീം, എ ഗോപിനാഥന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."