HOME
DETAILS

ജില്ലയില്‍ കനത്ത മഴ; ജാഗ്രതാ നിര്‍ദേശം

  
backup
July 10 2018 | 21:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d

 


കോഴിക്കോട്: ജില്ലയില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്തമഴ ഇന്നും തുടരും. മഴ സാധ്യതയെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കുറ്റ്യാടിക്കടുത്തു പശുക്കടവിനു സമീപത്തെ മീന്‍പറ്റ വനത്തില്‍ ഇന്നലെ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. കുറ്റ്യാടിപ്പുഴ കരകവിഞ്ഞു. കക്കയം ഡാം നിറഞ്ഞതിനെ തുടര്‍ന്ന് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പെരുവണ്ണാമൂഴി ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറില്‍ കോഴിക്കോട്ട് 36.2 എം.എം, വടകരയില്‍ 47 എം.എം മഴ രേഖപ്പെടുത്തി. ചില സ്ഥലങ്ങളില്‍ വീടു കള്‍ തകര്‍ന്നു.
അതേസമയം ജില്ലാ കലക്ടര്‍ യു.വി ജോസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തുടര്‍ച്ചയായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമാകാം. ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജനം പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും 13 വരെ പ്രവര്‍ത്തിപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
മഴ ശക്തമായിട്ടുള്ളതും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ വില്ലേജ് ഓഫിസര്‍മാര്‍-തഹസില്‍ദാര്‍മാര്‍ എന്നിവരുടെ നിയന്ത്രണത്തിലാകും. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിപ്പില്‍ പറഞ്ഞു.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി നേരങ്ങളില്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഴയത്ത് ഇറങ്ങാതിരിക്കണമെന്നും കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.
മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യയുണ്ട്.
ഇതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മഴ തുടരുന്നതിനാല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്നും കലക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago