HOME
DETAILS
MAL
കീഴ്മാട് പഞ്ചായത്ത് വികസന സമിതി അധ്യക്ഷ സ്ഥാനം സി.പി.എം തിരിച്ചുപിടിച്ചു
backup
July 16 2016 | 20:07 PM
ആലുവ: നറുക്കെടുപ്പിലൂടെ നഷ്ടപ്പെട്ട സ്ഥിരം സമിതി അധ്യക്ഷപദം സി.പി.എം വോട്ടെടുപ്പിലൂടെ തിരിച്ചുപിടിച്ചു. കീഴ്മാട് പഞ്ചായത്ത് വികസന സമിതി അദ്ധ്യക്ഷ സ്ഥാനം ആറ് മാസം മുന്‍പ് കോണ്‍ഗ്രസിലെ ലിസി സെബാസ്റ്റിന് ലഭിച്ചിരുന്നു. സമിതിയിലെ അഞ്ച് അംഗങ്ങളില്‍ ഒരാളുടെ വോട്ട് അസാധു ആയതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. നറുക്കെടുപ്പില്‍ ഭാഗ്യം ലിസി സെബാസ്റ്റിനെ തുണച്ചു.
ആറ് മാസത്തിന് ശേഷം അവിശ്വാസ പ്രമേയത്തിലൂടെ ലിസിയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. തുടര്‍ന്ന് ശനിയാഴ്ച നടന്ന തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കുഞ്ഞുമുഹമ്മദ് സെയ്താലിയെ ചെയര്‍മാനായി തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."