HOME
DETAILS

മഴകനക്കുന്നു; നട്ടെല്ലൊടിഞ്ഞ് റബര്‍ കര്‍ഷകര്‍

  
backup
July 11 2018 | 03:07 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a8%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8a%e0%b4%9f

നെയ്യാറ്റിന്‍കര: കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയത്തെത്തുടര്‍ന്ന് നട്ടെല്ലൊടിഞ്ഞ റബര്‍ മേഖലയിലെ ചെറുകിട മലയോര കര്‍ഷകര്‍ ദുരിതത്തില്‍. എടവപാതി ശക്തി കുറഞ്ഞതിനെത്തുടര്‍ന്ന് ടാപ്പിങ് തുടങ്ങിയവരും തുടങ്ങാന്‍ കാത്തിരുന്നവര്‍ക്കും പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് വീണ്ടും മഴ ശക്തി പ്രാപിച്ചത് മലയോര മേഖലയിലെ റബര്‍ കര്‍ഷകരെ പട്ടിണിയിലാക്കുകയാണ്. റബറിന്റെ വിലയിടിവ് വര്‍ഷങ്ങളായി തുടരുന്നതിനാല്‍ പല കര്‍ഷകരും ടാപ്പിങ് നടത്താത്ത സാഹചര്യത്തില്‍ ജില്ലയിലെ ആറായിരത്തിലേറെ ടാപ്പിങ് തൊഴിലാളികള്‍ മറ്റ് തൊഴിലുകള്‍ തേടി വിവിധ മേഖലകളിലേയ്ക്ക് പോവുകയാണുണ്ടായത്.
ഈ അവസരം മുതലെടുത്ത് മലയോര മേഖലകളിലും ഗ്രാമീണ മേഖലകളിലും ചെറു സംഘങ്ങള്‍ റബര്‍ കര്‍ഷകരെ സമീപിച്ച് ചെറിയ തുക അഡ്വാന്‍സായി നല്‍കി മരങ്ങള്‍ പാട്ടവ്യവസ്ഥയില്‍ എടുക്കുകയാണ്. തുടര്‍ന്ന് കര്‍ഷകര്‍ അറിയാതെ പാല്‍ വേഗത്തില്‍ കൂടുതല്‍ അളവില്‍ ലഭിക്കുന്നതിനു വേണ്ട (പാല്‍ ചുരത്തല്‍) രാസ വസ്തു മരത്തില്‍ പ്രയോഗിക്കുന്നതായും വ്യാപക പരാതി ഉയരുന്നുണ്ട്. എന്നാല്‍ വിഷയം ഉടമ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഈ മരുന്ന് റബര്‍ ബോര്‍ഡ് അംഗീകരിച്ചതാണെന്നും മരത്തിന് ദോഷം സംഭവിക്കില്ല എന്നുമാണ് മരം പാട്ട വ്യവസ്ഥയില്‍ എടുത്തവരുടെ വാദം. എന്നാല്‍ മുറിച്ചു മാറ്റാനുള്ള പ്രായം കൂടിയ മരത്തില്‍ കടുംവെട്ട് നടത്തുമ്പോള്‍ മാത്രമേ ഈ മരുന്ന് പ്രയോഗിക്കാന്‍ പാടുള്ളൂവെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഇത് കര്‍ഷകരെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഈ ആശങ്ക മാറ്റാന്‍ റബര്‍ ബോര്‍ഡ് ഇടപെടുന്നില്ലെന്നും കര്‍ഷകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
വെള്ളറട, അമ്പൂരി, ചെമ്പൂര്, കള്ളിക്കാട്, ഒറ്റശേഖരമംഗലം, പെരുങ്കടവിള, പെരുമ്പഴുതൂര്‍, മാരായമുട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ മാഫിയാകള്‍ ഇത്തരത്തില്‍ ഹെക്ടര്‍ കണക്കിന് റബര്‍ തോട്ടങ്ങള്‍ പാട്ട വ്യവസ്ഥയില്‍ കൈക്കലാക്കിയതായിട്ടാണ് സൂചനകള്‍ ലഭിക്കുന്നത്. ഇതും നിലവിലുള്ള ടാപ്പിങ് തൊഴിലാളികള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ ഗുണനിലവാരത്തിന്റെ പേരിലും കര്‍ഷകര്‍ വന്‍ തോതില്‍ ചൂഷണത്തിന് ഇരയാകുന്നു. നിലവില്‍ ആര്‍.എസ്.എസ്-5 ന് ലോക്കല്‍ വിപണികളില്‍ കഴിഞ്ഞദിവസം കിലോയ്ക്ക് 115 മുതല്‍ 117 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഗുണനിലവാരം കുറവാണെന്ന് പറഞ്ഞ് 98നും 105നും ഇടയില്‍ വില നല്‍കിയ നിരവധി വ്യാപാരികളും താലൂക്കിലുള്ളതായി പറയുന്നു. ഇതിലൂടെ കര്‍ഷകന്‍ ശരിക്കും ചൂഷണത്തിന് വിധേയമാവുകയാണ്.
അമ്പൂരി നെയ്യാര്‍ വന മേഖലകളിലെ ആദിവാസികളും വന്‍ തോതില്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട്. ഇവിടെ റബര്‍ കൃഷിയിലൂടെ ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങളാണുള്ളത്. എന്നാല്‍ പട്ടിണി പിടിമുറുക്കുമ്പോള്‍ ഇവിടെയും നാട്ടിന്‍പുറങ്ങളില്‍ നിന്നും ലോബികള്‍ എത്തുകയും മുന്‍കൂറായി ചെറിയ തുക നല്‍കി പാട്ടത്തിന് എടുക്കുകയാണ് പതിവ്. ഈ മരങ്ങള്‍ പിന്നെ ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാകും.
റബറിന്റെ താങ്ങുവില കിലോയ്ക്ക് 200 രൂപയാക്കുക, ടാപ്പിങ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ചെറുകിട കര്‍ഷകരെയും ടാപ്പിങ് തൊഴിലാളികളെയും ക്ഷേമനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ 90 ശതമാനവും ഇവിടെ തന്നെ ഉപയോഗിക്കുന്നതായി ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് റബര്‍ കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ ഇറക്കുമതി ചുങ്കം ആഭ്യന്തര വിലയ്ക്ക് ആനുപാതികമായി വര്‍ധിപ്പിക്കുന്നതും വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ടയര്‍ നിരോധിക്കുന്നതിലൂടെയും റബര്‍ മേഖലയെയും കര്‍ഷകരെയും രക്ഷിക്കാന്‍ സഹായകമാകും എന്നാണ് വിദഗ്ധാഭിപ്രായം. റെയില്‍വേ, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങി അനുബന്ധ സ്ഥാപനങ്ങള്‍ക്കാവശ്യമായ റബര്‍ അധിഷ്ടിത വസ്തുക്കള്‍ അതാത് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത് റബര്‍ കര്‍ഷകര്‍ക്ക് സഹായകമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  16 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  16 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  16 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  16 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  16 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  16 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago