തണ്ണിമത്തന്‍ മുതല്‍ ചക്ക വരെ സ്വതന്ത്രര്‍ക്കു ചിഹ്നമാകും
തിരുവനന്തപുരം: തണ്ണിമത്തന്‍ മുതല്‍ ചക്ക വരെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കു ചിഹ്നം. കാമറയും മൊബൈല്‍ ഫോണും ഹെഡ്‌ഫോണും മൊബൈല്‍ ചാര്‍ജറുമൊക്കെ സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തിലുണ്ട്.
198 ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരിക്കുന്നത്. പച്ചക്കറികളുടെയും പലഹാരങ്ങളുടെയും നീണ്ട നിര തന്നെയുണ്ട് ഇതില്‍. കോളിഫ്‌ളവര്‍, പച്ചമുളക്, വെണ്ടയ്ക്ക, കാപ്‌സിക്കം, ബിസ്‌ക്കറ്റ്, കേക്ക് എന്നിങ്ങനെ നീളുന്നു അവയുടെ നിര. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് ചിഹ്നങ്ങളുടെ പട്ടിക. സേഫ്റ്റി പിന്‍, അലമാര, ബലൂണ്‍, വള, ബാറ്റ്, ബ്ലാക്ക് ബോര്‍ഡ്, ബോട്ടില്‍, ബോക്‌സ്, പാദരക്ഷ, കാല്‍ക്കുലേറ്റര്‍, കാമറ, സൂചിയും നൂലും, ഓട്ടോറിക്ഷ, ജീപ്പ്, കാര്‍, വിമാനം തുടങ്ങിയവയുമുണ്ട്.
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സാര്‍വത്രികമായതോടെ ജനപ്രിയമല്ലാതായ തപാല്‍പ്പെട്ടിയും വിസ്മൃതിയിലാകാതെ അടയാളങ്ങളുടെ കൂട്ടത്തിലുണ്ട്. പോസ്റ്റ് ബോക്‌സിന് കൂട്ടായി ലഞ്ച് ബോക്‌സും മാച്ച് ബോക്‌സും വേറെ. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് പട്ടികയില്‍നിന്ന് അവര്‍ക്കിഷ്ടമുള്ള ചിഹ്നം ആവശ്യപ്പെടാമെങ്കിലും അതേ ചിഹ്നം മറ്റാരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നറുക്കിലൂടെയാകും തീരുമാനിക്കുക.
ഇന്നലെ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ ഇന്നു മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം ഔദ്യോഗികമായി അനുവദിക്കും.
1968ലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്ന ചിഹ്നങ്ങളേ സ്ഥാനാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാവൂ. ദേശീയ പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികളുമൊക്കെ നേരത്തെയുള്ള അവരുടെ ചിഹ്നങ്ങളിലാവും മത്സരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."