HOME
DETAILS
MAL
backup
April 24 2017 | 23:04 PM
ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ നവീകരണത്തിന്
സഹായം ലഭ്യമാക്കും: കെ. ദാസന് എം.എല്‍.എ
പയ്യോളി: ജനകീയ കൂട്ടായ്മയിലൂടെ പ്രവൃത്തി പുരോഗമിക്കുന്ന ഇരിങ്ങല്‍ ബ്രാഞ്ച് കനാലിന്റെ നവീകരണത്തിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് കെ. ദാസന് എം.എല്‍.എ പറഞ്ഞു.
കനാല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ട് 30 വര്‍ഷമായെങ്കിലും പയ്യോളി മുനിസിപ്പല്‍ ഏരിയയില്‍ വെള്ളം ലഭ്യമായിരുന്നില്ല. തിക്കോടി പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ കനാല്‍ പൂര്‍ണമായും തകരുകയും ചെയ്തിരുന്നു.
തകര്‍ന്ന ഭാഗത്തു കനാല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മണ്ണിട്ടു നികത്തി. മുനിസിപ്പല്‍ ഏരിയയില്‍ കിലോമീറ്ററിലധികം ദൂരത്ത് വെള്ളമെത്തിയത് പ്രദേശത്തുകാര്‍ക്ക് അനുഗ്രഹമായിട്ടുï്. കനാല്‍ പ്രവൃത്തി നടക്കുന്ന പ്രദേശം എം.എല്‍.എ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."