ടി.ഡി കുടുംബത്തിലെ അഞ്ചു തലമുറകളുടെ സംഗമം 17ന്
കാസര്‍കോട്: തെക്കില്‍ ദേലമ്പാടി അബ്ദുല്ല മുസ്‌ലിയാരുടെ അഞ്ചു തലമുറയിലെ അംഗങ്ങളുടെ സംഗമം 17നു രാവിലെ ഒന്‍പതിനു ചട്ടഞ്ചാല്‍ മാഹിനാബാദ് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. അഞ്ചുതലമുറയില്‍ പെട്ട 1300 ലധികം പേര്‍ സംഗമത്തില്‍ ഒത്തുകൂടും. സംഗമത്തില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാന്നിധ്യത്തില്‍ ട്രസ്റ്റ് രൂപീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി അധ്യക്ഷനാവും. സിംസാറുല്‍ ഹഖ് ഹുദവി ഉദ്‌ബോധന പ്രസംഗം നടത്തും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, മുന്‍ മന്ത്രിമാരായ ഡോ. എം.കെ മുനീര്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹമ്മദലി, തെലുങ്കാന ഉപമുഖ്യമന്ത്രി മഹമ്മൂദലി, കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍, ഇന്തോ അമേരിക്ക പ്രഥമ പൗരന്‍ ഇസ്താഖര്‍ ഷരീഫ്, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചായിന്റടി മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ആലിക്കുട്ടി മുസ്‌ലിയാര്‍, കീഴൂര്‍ മംഗളൂരു സംയുക്ത ഖാസി അഹമ്മദ് മൗലവി, പള്ളിക്കര ഖാസി പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, ഡോ. എന്‍.എ മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ അബൂബക്കര്‍, അഡ്വ. ബേവിഞ്ച അബ്ദുല്ല, കെ. മൊയ്തീന്‍ കുട്ടി ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ ടി.എ അബ്ദുല്‍ റഹ്മാന്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."