വന്ദേ ഭാരത് മിഷൻ : ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് ഇരുപത് വിമാന സർവ്വീസുകൾ കൂടി പ്രഖ്യാപിച്ചു
മസ്കറ്റ്: വന്ദേ ഭാരത് മിഷന്റെ പുതിയ ഘട്ടത്തിൽ ഒമാനിൽ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇരുപത് വിമാന സർവ്വീസുകൾ കൂടി ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ ആറ് എണ്ണം കേരളത്തിലേക്കാണ്. ജൂലൈ 17 നും 31 നും ഇടയിലാണ് ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.ആദ്യ സർവ്വീസ് മസ്കറ്റിൽ നിന്നും വിജയവാഡയിലേക്കാണ്.ജൂലൈ 31 ന്റെ മസ്കറ്റ് കോഴിക്കോട് സർവ്വീസോടെ പുതിയ ഘട്ടം അവസാനിക്കും.
കേരളത്തിലേക്കുള്ള സർവ്വീസ് ആരംഭിക്കുന്നത് ജൂലൈ 21ന് തിരുവന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സർവ്വീസോടെയാണ്.25 ന് കൊച്ചി, 26 നും 31 നും കോഴിക്കോട്, 30 ന് തിരുവനന്തപുരം എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള മറ്റ് സർവ്വീസുകൾ.
ഈ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇനിപ്പറയുന്ന ലിങ്ക് ഉപയോഗിച്ച് സ്ഥിരീകരിക്കുകയും വിവരങ്ങൾ നൽകുകയും, യാത്ര സന്നദ്ധത അറിയിക്കുകയും വേണം.https://docs.google.com/
ഷെഡ്യൂളുകൾ ഇപ്രകാരമാണ്:
17 ജൂലൈ 2020 മസ്‌കറ്റ് വിജയവാഡ
18 ജൂലൈ 2020 മസ്‌കറ്റ് ചെന്നൈ
18 ജൂലൈ 2020 മസ്കറ്റ് ദില്ലി
20 ജൂലൈ 2020 മസ്‌കറ്റ് ഹൈദരാബാദ്
21 ജൂലൈ 2020 മസ്കറ്റ് മുംബൈ
21 ജൂലൈ 2020 മസ്‌കറ്റ് കൊച്ചി
21 ജൂലൈ 2020 മസ്കറ്റ് തിരുവനന്തപുരം
22 ജൂലൈ 2020 മസ്കറ്റ് ബാംഗ്ലൂർ / മംഗലാപുരം
23 ജൂലൈ 2020 മസ്‌കറ്റ് ചെന്നൈ
23 ജൂലൈ 2020 മസ്കറ്റ് അമ്രിസ്തർ
24 ജൂലൈ 2020 മസ്‌കറ്റ് വിജയവാഡ
25 ജൂലൈ 2020 മസ്‌കറ്റ് കൊച്ചി
26 ജൂലൈ 2020 മസ്കറ്റ് ദില്ലി
26 ജൂലൈ 2020 മസ്കറ്റ് കോഴിക്കോട്
27 ജൂലൈ 2020 മസ്കറ്റ് ലഖ്‌നൗ
28 ജൂലൈ 2020 മസ്കറ്റ് ജയ്പൂർ
29 ജൂലൈ 2020 മസ്കറ്റ് മുംബൈ
30 ജൂലൈ 2020 മസ്കറ്റ് തിരുവനന്തപുരം
31 ജൂലൈ 2020 മസ്കറ്റ് ബാംഗ്ലൂർ / മംഗലാപുരം
31 ജൂലൈ 2020 മസ്കറ്റ് കോഴിക്കോട്
മുകളിൽ പറഞ്ഞ എല്ലാ ഫ്ലൈറ്റുകളുടെയും യാത്രക്കാരുടെ പട്ടിക എംബസിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്തിമരൂപം നൽകും. മെഡിക്കൽ എമർജൻസി, ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, അതുപോലെ തന്നെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യൻ പൗരന്മാർക്കും മുൻഗണന നൽകും. ഓൺലൈൻ വെബ്ഫോം / ഇമെയിൽ / ടെലിഫോൺ വഴി എംബസി ഓരോ ഫ്ലൈറ്റിനുമായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ആളുകളുമായി നേരിട്ട് ബന്ധപ്പെടും.
ഷോർട്ട് ലിസ്റ്റുചെയ്ത ആളുകളുടെ പട്ടിക എംബസി എയർ ഇന്ത്യക്ക് നൽകും. ഷോർട്ട് ലിസ്റ്റുചെയ്ത വ്യക്തികൾക്ക് മാത്രമേ എയർ ഇന്ത്യ ടിക്കറ്റ് നൽകുകയുള്ളൂ. അത്തരത്തിലുള്ളവരെല്ലാം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി എയർ ഇന്ത്യയുമായി ബന്ധപ്പെടണം.
വന്ദേ ഭാരത് മിഷനിൽ ഞായറാഴ്ച്ച മസ്കറ്റിൽ നിന്നും നാല് വിമാന സർവ്വീസ് കൂടി നടത്തി. അഹമ്മദാബാദ്, മംഗലാപുരം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിക്കായിരുന്നു ഇത്. ഇതോടെ ഈ പദ്ധതിയിലൂടെ 75 സർവ്വീസുകൾ നടത്തി. കെഎംസിസി അടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ 125 ൽ അധികം ചാർട്ടേഡ് വിമാനങ്ങളും സർവ്വീസ് നടത്തി.നിയമങ്ങളുടെ നൂലാമാലകൾ മൂലവും ക്വാറന്റീൻ കാരണവും പലരും യാത്ര ചെയ്യാൻ മടിക്കുന്നതിനാൽ ചാർട്ടേഡ് വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.വിവിധ സർവ്വീസുകളിലൂടെ ഏതാണ്ട് 36000 ത്തിൽ അധികം പേർക്ക് നാടാണയാനായി.ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."