അവര്‍ എന്‍.ഐ.എ കസ്റ്റഡിയില്‍: സ്വര്‍ണം കടത്താന്‍ പ്രതികള്‍ യു.എ.ഇയില്‍ വ്യാജരേഖ നിര്‍മിച്ചുവെന്ന്
കൊച്ചി: സംസ്ഥാനത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയുമാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതി ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
ഇന്നലെയാണ് ഇരുവരേയും 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് ചെയ്ത സ്വപ്ന സുരേഷിനെ തൃശൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റിയിരുന്നു.
മിഷന്‍ ക്വാട്ടേഴ്സ് റോഡിലെ റിമാന്‍ഡ് തടവുകാര്‍ക്കുള്ള അമ്പിളിക്കല ഹോസ്റ്റലിലേക്കായിരുന്നു് സ്വപ്നയെ എത്തിച്ചത്.
കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇവരെ കൊച്ചിയിലേക്ക് തിരികേ കൊണ്ടുപോയി മജിസ്‌റ്റേറ്റിനുമുമ്പില്‍ ഹാജരാക്കിയത്.
അതേ സമയം കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തലാണ് എന്‍.ഐ.എ നടത്തിയിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സ്വര്‍ണം കടത്താന്‍ പ്രതികള്‍ യു.എ.ഇയില്‍ ഭരണകൂടത്തിന്റെ വ്യാജ രേഖകളാണ് നിര്‍മിച്ചത്. സര്‍ക്കാരിന്റെ എംബ്ലവും വ്യാജ സീലും എംബ്ലവും നിര്‍മിച്ചു. ഇവര്‍ സ്വര്‍ണം കടത്തിയത് ജ്വല്ലറികള്‍ക്കുവേണ്ടിയല്ല. പ്രതികളില്‍ നിന്നു ലഭിച്ച ബാഗില്‍ നിര്‍ണായകമായ വിവരങ്ങളുണ്ടെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. ഇത് നാളെ കോടതിയുടെ സാന്നിധ്യത്തില്‍ തുറക്കുമെന്നും എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി.
റോഡ് മാര്‍ഗം വാളയാര്‍ വഴി കൊച്ചിയിലെലെത്തിച്ച ഇവരെ കാണാനും പ്രതിഷേധിക്കാനും കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വന്‍ജനക്കൂട്ടമാണെത്തിയിരുന്നത്. പ്രതിപക്ഷ യുവജനസംഘടനകളും പ്രതിഷേധം കനപ്പിച്ചപ്പോള്‍ ഇവരെ മാറ്റാന്‍ പൊലിസിനു ബലം പ്രയോഗിക്കേണ്ടിവന്നു. ഇപ്പോഴും എന്‍.ഐ.എ ഓഫിസിനുമുമ്പില്‍ യുവജന സംഘടനകളുടെ പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്.
രണ്ട് ദിവസം മുന്‍പാണ് സ്വപ്നയും സന്ദീപും കേരളം വിട്ട് ബംഗളൂരുവില്‍ എത്തിയത്. എന്‍.ഐ.എ നടത്തിയ റെയ്ഡിലാണ് ഇരുവരെയും പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."