ലോക്സഭാ തെരഞ്ഞെടുപ്പ്: ആകെ 227 സ്ഥാനാര്‍ഥികള്‍; 16 പേര് പത്രിക പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 227 സ്ഥാനാര്‍ഥികള്‍. 16 പേര് പത്രിക പിന്‍വലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടിലാണ്. 20പേരാണ് വയനാട്ടില്‍ മത്സരിക്കുന്നത്. ആലത്തൂരിലാണ് സ്ഥാനാര്‍ഥികള്‍ കുറവ് (ആറ് പേര്).
കാസര്‍കോട്ട് ഒന്‍പത് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 11 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ 2 പേര് ഇവിടെ പത്രിക പിന്‍വലിച്ചു. കണ്ണൂരില്‍ 13 പേരാണ് മത്സരരംഗത്തുള്ളത്. വടകരയില്‍ 12 പേരാണ് സ്ഥാനാര്‍ഥികള്‍. ഒരാളാണ് ഇവിടെ പത്രിക പിന്‍വലിച്ചത്. കോഴിക്കോട്ട് ഒരാള്‍ പത്രിക പിന്‍വലിച്ചു. ഇവിടെ 14 പേര് സ്ഥാനാര്‍ഥികളായുണ്ട്.14 പേര് പത്രിക സമര്‍പ്പിച്ചതില്‍ രണ്ടുപേര്‍ പിന്മാറിയ പൊന്നാനിയില്‍ 12 പേരാണ് സ്ഥാനാര്‍ഥികളായുള്ളത്.
മലപ്പുറത്ത് എട്ടുപേര്‍ മത്സരിക്കും. പാലക്കാട്ട് ഒരാള്‍ പിന്മാറിയപ്പോള് സ്ഥാനാര്‍ഥികള്‍ 9 ആയി. ആലത്തൂരില്‍ ഏഴ് പേര് പത്രിക സമര്‍പ്പിച്ചതില്‍ ആറുപേര്‍ മത്സരിക്കും. തൃശൂരില്‍ ഒരാള്‍ പിന്മാറി. എട്ടുപേര്‍ മത്സരിക്കും. ചാലക്കുടിയില്‍ പത്രിക സമര്‍പ്പിച്ച 13 പേരും മത്സരിക്കും. എറണാകുളത്ത് 13 സ്ഥാനാര്‍ഥികളാണുള്ളത്. ഇടുക്കിയില്‍ എട്ടുപേരും കോട്ടയത്ത് ഏഴും ആലപ്പുഴ 12 ഉം മാവേലിക്കരയില്‍ പത്തും പത്തനംതിട്ടയില്‍ എട്ടും സ്ഥാനാര്‍ഥികള്‍ മത്സരിക്കും. കൊല്ലത്ത് ഒരാള്‍ പിന്മാറിയപ്പോള് ഒന്പതുപേര് മത്സരിക്കും. ആറ്റിങ്ങലില്‍ 19 പേരാണ് സ്ഥാനാര്‍ഥികള്‍. രണ്ടുപേര്‍ പിന്മാറി. തിരുവനന്തപുരത്ത് 17 പേര് മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."