ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് ക്രൊയേഷ്യ..
മോസ്‌കോ: ക്രൊയേഷ്യ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന്. ഇംഗ്ലണ്ടിനെ 2-1നാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. പെരിസിച്ചും മാന്‍ഡുസുകിച്ചുമാണ് ക്രൊയേഷ്യയുടെ ഗോളടിക്കാര്‍. ട്രിപിയര്‍ ആണ് ഇംഗ്ലണ്ടിന്റെ ഏകഗോള്‍ നേടിയത്. 68ാം മിനുറ്റിലും 109ാം മിനുറ്റിലുമാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ പിറന്നത്. നിശ്ചിതസമയത്ത് 1-1 സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമില്‍ മാന്‍ഡുസുകിച്ചിന്റെ കാലില്‍ നിന്നുമാണ് വിജയഗോള്‍ പിറന്നത്. വിജയത്തോടെ ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ എതിരാളികള്‍ ഫ്രാന്‍സ് ആണ്.
109' ക്രൊയേഷ്യയുടെ കലാശപ്പോരാട്ടത്തിന് നിറം നല്‍കി മാന്‍ഡ്‌സുകിച്ചിന്റെ ഗോള്‍. സ്‌കോര്‍: 2-1
105' എക്‌സ്ട്രാ ടൈമിന്റെ ഹാഫ് ടൈം. ഗോളുകള്‍ ഇരു ടീമും നേടിയില്ല.
92' കളിമികവില്‍ നേരിയ മുന്‍തൂക്കം ക്രൊയേഷ്യയ്ക്ക് തന്നെ.. ഗോളിനായി ഇരു ടീമുകളും ശ്രമിക്കുന്നു.
എക്‌സ്ട്രാ ടൈമിന് ആരംഭം
90' സമനില പിടിച്ച 68ാം നിമിഷത്തിന് ശേഷം ഗോളുകളൊന്നും പിറന്നില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക്..
68' ക്രൊയേഷ്യ നെഞ്ചിടിപ്പിന്റെ വേഗത കുറച്ച സമയം. പെരിസിച്ചിലൂടെ ഇംഗ്ലണ്ടിനോട് സമനില പിടിച്ചുവാങ്ങി. സ്‌കോര്‍: 1-1
Ivan Perisic's goal vs England. Who's the Ninja at Inter again? #CROENG pic.twitter.com/3VC15Bwo0X
— InterYaSkriniar ??????? (@InterYaSkriniar) July 11, 2018
60' കാത്തിരിപ്പ്... ഗോളിനായി ക്രൊയേഷ്യ കാത്തിരിക്കുന്നു.
ഹൈഡ് പാര്‍ക്കില്‍ ട്രിപ്പിയര്‍ ഗോളടിച്ചപ്പോള്‍..
Hyde Park when Kieran Trippier's goal went in. #ENG #ThreeLions pic.twitter.com/1fhTW8SG7J
— FIFA World Cup (@WorIdCupUpdates) July 11, 2018
Advantage to @England in Moscow...#CROENG // #WorldCup pic.twitter.com/ngkuWV81ie
— FIFA World Cup ? (@FIFAWorldCup) July 11, 2018
45' മത്സരം ആദ്യ പകുതി അവസാനിച്ചപ്പോള്‍ കളിയില്‍ മുന്‍തൂക്കം ക്രൊയേഷ്യയ്ക്ക് തന്നെ..
54% of voters are backing @England tonight...
— FIFA World Cup ? (@FIFAWorldCup) July 11, 2018
Can @HNS_CFF turn this around? #CROENG 0-1 // #WorldCup pic.twitter.com/B8NeDVGFWM
30' മത്സരം 30 മിനുറ്റ് പിന്നിടുമ്പോല്‍ മൈതാനത്ത് നേരിയ ആധിപത്യം ക്രൊയേഷ്യക്ക്. എന്നാല്‍, ഇംഗ്ലണ്ട് യുവനിര തുടര്‍ച്ചയായി ക്രൊയേഷ്യന്‍ ഗോള്‍ മുഖത്ത് ഭീഷണിയുയര്‍ത്തുന്നു. ഏത് നിമിഷവും ഗോള്‍ വീഴുമെന്ന തോന്നല്‍...
5' മത്സരത്തിന്റെ അഞ്ചാം മിനുറ്റില്‍ ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീകിക്ക്. കിക്കെടുത്ത ട്രിപ്പിയര്‍ ക്രൊയേഷ്യന്‍ മതിലിനു മുകളിലൂടെ ഗോള്‍ പോസ്റ്റിന്റെ മൂലയിലേക്ക് പന്ത് അടിച്ചു. ക്രൊയേഷ്യന്‍ വല കുലുങ്ങി.. സ്‌കോര്‍: 0-1
Kieran Trippier scores a beauty of a free-kick it's coming home! #CROENG pic.twitter.com/NcsKjxdDLl
— InterYaSkriniar ??????? (@InterYaSkriniar) July 11, 2018
FORMATIONS // #CROENG
— FIFA World Cup ? (@FIFAWorldCup) July 11, 2018
?#WorldCup pic.twitter.com/uMi7msByS9
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."