നാനൂറിനു മുകളില്‍ കടന്ന് നാലാം ദിനവും രോഗികള്‍: പരിഭ്രാന്തിയെല്ലാം സമ്പര്‍ക്ക രോഗികളെക്കുറിച്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം വന്നത് 144 പേര്‍ക്ക്. ഇതില്‍ 18 പേരുടെ രോഗ ഉറവിടത്തെക്കുറിച്ച് യാതൊരു സൂചനയുമില്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
5, ബി.എസ്.ഇ 10, ബി.എസ്.എഫ് 1, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് 77, ഫയര്‍ഫോഴ്സ് 4, കെഎസ്ഇ 3. എന്നിവര്‍ക്കും ഗോരം ബാധിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് ആലപ്പുഴയിലാണ് കൂടുതല്‍ പരിഭ്രാന്തി പരന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും പൂന്തുറയിലുമായിരുന്നു കൂടുതല്‍ പ്രശ്നങ്ങള്‍ രൂപപെട്ടത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ആലപ്പുഴയില്‍ മാത്രം 119 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന് നടപ്പാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ജനകീയപ്രതിരോധം രോഗം ചെറുക്കാന്‍ വേണം. ചിലര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ചില മേഖലകളില്‍ മടുപ്പ് വരുന്നുണ്ട്. വോളണ്ടിയര്‍മാരെ അടക്കം പ്രോത്സാഹിപ്പിക്കണം. കൂടുതല്‍ വോളണ്ടിയര്‍മാരെ ആവശ്യമുണ്ട്. രോഗികളുടെ വര്‍ദ്ധന ഇനിയും കൂടിയാല്‍ വല്ലാതെ പ്രയാസപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."