ഹജ്ജ് 2017: രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസ് മെയ് മൂന്ന് മുതല്‍
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞടുക്കപ്പെട്ട ജില്ലയിലെ ഹാജിമാര്‍ക്കുള്ള രïാംഘട്ട സാങ്കേതിക പഠന ക്ലാസ് മെയ് മുന്ന് മുതല്‍ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ നടക്കും. രാവിലെ ഒന്‍പതു മുതല്‍ ആരംഭിക്കുന്ന ക്ലാസില്‍ ഹാജിമാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടക്കും.
ഹാജിമാര്‍ കവര്‍ ലീഡറുടെ കൂടെ ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനര്‍ ഷാനവാസ് കുറുമ്പൊയില്‍ (ഫോണ്‍: 9847857654) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫീല്‍ഡ് ട്രെയിനര്‍മാരില്‍ നിന്ന്‌ലഭിക്കും.
മെയ് (ബുധന്‍) മൂന്ന്- തിരുവമ്പാടി മണ്ഡലം: മുക്കം വ്യാപാരഭവന്‍, ഹമീദ് മാസ്റ്റര്‍ (9846565634). നാല് (വ്യാഴം)- കോഴിക്കോട് സൗത്ത് മണ്ഡലം: നോര്‍ത്ത് ലത്തീഫുല്‍ ഇസ്‌ലാം മദ്‌റസ, കിണാശ്ശേരി അബ്ദുല്‍ സലീം (9388144843). ആറ് (ശനി)- നാദാപുരം മണ്ഡലം: എം.വൈ.എം യതീംഖാന, നാദാപുരം മുഹമ്മദ് അലി മാസ്റ്റര്‍ (8547580616). ഏഴ് (ഞായര്‍)- എലത്തൂര്‍ മണ്ഡലം: മഅമൂറതുല്‍ ഇസ്‌ലാം മദ്‌റസ, എലത്തൂര്‍ ഹക്കീം മാസ്റ്റര്‍ (9446 88 9833). എട്ട് (തിങ്കള്‍)- ബാലുശ്ശേരി മണ്ഡലം: വ്യാപാരഭവന്‍, പൂനൂര്‍ അബ്ദുല്‍ വഹാബ് (9946392884). ഒന്‍പത് (ചൊവ്വ)- ബേപ്പൂര്‍ മണ്ഡലം: ത്രീ എം ഓഡിറ്റോറിയം ഫറോക്ക്, ഷാഹുല്‍ ഹമീദ് (9447539585). 11(വ്യാഴം)- വടകര മണ്ഡലം: ടൗണ്‍ ഹാള്‍ വടകര, ഹാഷിം ( 9745903090). 13 (ശനി)- കൊടുവള്ളി മണ്ഡലം: മദ്‌റസത്തുല്‍ ഹുസൈനിയ്യ കോരങ്ങാട് താമരശ്ശേരി, അബ്ദുല്‍ ഖാദര്‍ (9446435045). 15 (തിങ്കള്‍)- കുന്ദമംഗലം മണ്ഡലം: സെഞ്ചുറി ഹാള്‍ പന്തീര്‍പാടം, മുഹമ്മദ് (9745252404). 16 (ചൊവ്വ)- കുറ്റ്യാടി മണ്ഡലം: ഐഡിയല്‍ സ്‌കൂള്‍ കുറ്റ്യാടി, ടി.പി അബ്ദുറഹ്മാന്‍ (9400597110). 18 (വ്യാഴം)- പേരാമ്പ്ര മണ്ഡലം: ഇസ്‌ലാമിക് ദഅവാ സെന്റര്‍ ഗ്രാന്‍ഡ് ഹൗസിനു സമീപം പേരാമ്പ്ര, ഫൈസല്‍ വേളം (9947768289). 21 (ഞായര്‍)- കൊടുവള്ളി മണ്ഡലം: സിറാജുല്‍ ഹുദാ കൊടുവള്ളി, ബഷീര്‍ മാസ്റ്റര്‍ (9495176452). 23 (ചൊവ്വ) കൊയിലാണ്ടി മണ്ഡലം: കൈരളി ഓഡിറ്റോറിയം കൊയിലാണ്ടി, അബ്ദുല്‍ ഖാദര്‍ (9562400661).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."