പയ്യന്നൂരില്‍ കെ.എസ്.ആര്.ടി.സിക്ക് നാല് പുതിയ ബസുകള്‍
പയ്യന്നൂര്‍: പയ്യന്നൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പുതിയ നാല് ബസ്സുകളെത്തി. പയ്യന്നൂരില്‍ നിന്ന് ആലക്കോട് വഴി ബംഗളുരുവിലേക്ക് സര്‍വിസ് നടത്തുന്നതിനായി രണ്ട് സ്ലീപ്പര്‍ ഡീലക്സ് ബസ്സും മറ്റു റൂട്ടുകളിലേക്ക് സര്‍വിസ് നടത്തുന്നതിന് രണ്ടു ബസ്സുകളുമാണ് എത്തിയത്.
പുഷ്ബാക്ക് സീറ്റുള്ള ബസ്സാണ് ഇനി ബംഗളുരുവിലേക്ക് സര്‍വീസ് നടത്തുക. പയ്യന്നൂര്‍ ഡിപ്പോയിലേക്ക് ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിച്ചിരുന്നത് ആലക്കോട് റൂട്ടിലൂടെയുള്ള ബംഗളൂരു സര്വ്വീസിലൂടെയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ റൂട്ടിലൂടെയുള്ള സ്ലീപ്പര്‍ ഡീലക്സ് ബസ് സര്‍വിസ് നിര്‍ത്തലാക്കിയിരുന്നു. ഇതിനുപകരം സൂപ്പര്‍ ഫാസ്റ്റ് ബസായിരുന്നു സര്‍വിസ് നടത്തിയിരുന്നത്. എന്നാല്‍ ഇത് യാത്രക്കാരുടെ എണ്ണം കുറയുന്നതിനും കലക്ഷന്‍ കുറയുന്നതിനും കാരണമായി.
ബംഗളുരുവിലേക്ക് സ്വകാര്യ ബസുകളോട് മത്സരിക്കത്തക്ക വിധത്തിലുള്ള ഡീലക്സ് ബസുകള്‍ ഈ റൂട്ടില്‍ വേണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്. പുതിയ ബസ് എത്തിയതോടെ വീണ്ടും ബംഗളുരു സര്‍വിസ് സജീവമാകുമെന്നാണ് കെ.എസ്.ആര്.ടി.സി അധികൃതരുടെ പ്രതീക്ഷ.
അതേസമയം രണ്ടു പുതിയ ലോ ഫ്ളോര്‍ ബസുകളും ഉടന്‍ പയ്യന്നൂര്‍ ഡിപ്പൊയിലെത്തും. ബംഗളുരുവിലേക്കുള്ള പുതിയ ബസിന്റെയും പയ്യന്നൂരില്‍ നിന്ന് ചെറുപുഴ, ചിറ്റാരിക്കല്‍ വഴി മാലോത്തേക്ക് സര്‍വിസ് നടത്തുന്ന പുതിയ ബസിന്റെയും ഫ്ളാഗ് ഓഫ് സി കൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."