'വികലമായ ആശയക്കാരില്‍നിന്ന് മുസ്‌ലിംകളെ സംരക്ഷിച്ചത് സമസ്ത'
ആലപ്പുഴ: വിഘടിതരില്‍ നിന്നും ഇസ്‌ലാമിനെതിരേ രംഗത്ത് വന്ന വികലമായ ആശയക്കാരില്‍ നിന്നും മുസ്‌ലിം ജനതയെ സംരക്ഷിച്ച് പ്രവാചകന്‍ വിഭാവനം ചെയ്ത സത്യസരണിയിലേക്ക് നയിച്ചത് സമസ്തയാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. 'പൈതൃകം നവോത്ഥാനം' എന്ന പ്രമേയത്തില്‍ വലിയമരം ഇര്‍ഷാദ് ഓഡിറ്റോറിയത്തില്‍ നടന്ന സുന്നി യുവജന സംഘം ദക്ഷിണ കേരള ആദര്‍ശ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് കെ.എ നിസാമുദ്ദീന്‍ ഫൈസി പതാക ഉയര്‍ത്തിയതോടെ ക്യാംപിന് തുടക്കം കുറിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിന് സമസ്ത ജില്ലാ ട്രഷറര്‍ മഹ്മൂദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. 'നവോത്ഥാനം അവകാശികള്‍ ആര്?' എന്ന വിഷയത്തില്‍ നടന്ന ക്ലാസിന് എസ്.വൈ.എസ് സംസ്ഥാന വൈസ്പ്രസിഡന്റ് റഹ്മത്തുല്ല ഖാസിമി മൂത്തേടം നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പറമ്പന്‍ സ്വാഗതം പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ എ.എ വാഹിദിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാംപ് രണ്ടാം സെഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുല്ല തങ്ങള്‍ ദാരിമി അല്‍ ഐദറൂസി ഉദ്ഘാടനം ചെയ്തു. അഹ്‌ലുസ്സുന്നഅഹ്‌ലുല്‍ ജന്ന എന്ന വിഷയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ക്ലാസിന് നേതൃതം നല്‍കി. ക്യാംപ് സംഘാടക സമിതി കോ ഓഡിനേറ്റര്‍ എം.മുജീബ് റഹ്മാന്‍ സ്വാഗതം പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി നവാസ് പാനൂരിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാംപ് മൂന്നാം സെഷനില്‍ മുജാഹിദ് തൗഹീദ് 1921 -2019 എന്ന വിഷയത്തില്‍ മുസ്തഫ അഷ്‌റഫി കുക്കുപ്പടി ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി അഹ്മദ് അല്‍ ഖാസിമി സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി ഉസ്മാന്‍ ഫൈസി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി, വര്‍ക്കിങ് സെക്രട്ടറി യു.മുഹമ്മദ് ഹനീഫ ബാഖവി, എസ്.കെ.ജെ.എം.സി.സി മെമ്പര്‍ ടി.എച്ച് ജഅ്ഫര്‍ മൗലവി, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കുന്നപ്പള്ളി മജീദ്, ജനറല്‍ സെക്രട്ടറി നൗഷാദ് കൊക്കാട്ട് തറ, ട്രഷറര്‍ പി.എ അബൂബക്കര്‍ എസ്.എം.ജെ, കെ.എസ്. അബ്ദുല്ലകുഞ്ഞ്, യു.അഷറഫ്, ഫൈസല്‍ ശംസുദ്ദീന്‍, ഉമ്മര്‍ കുഞ്ഞ്, പി.എ ഖാദര്‍ മുസ്‌ലിയാര്‍, എ.ഹസീബ് മുസ്‌ലിയാര്‍, സിറാജ് മണ്ണഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."