മികവിന്റെ മാതൃക തീര്‍ത്ത് തഴവ ആദിത്യ വിലാസം ഹൈസ്‌കൂള്‍
കരുനാഗപ്പള്ളി: പൊതുവിദ്യാലയങ്ങളുടെ മുഖം മാറ്റിയെഴുതാന്‍ മികവിന്റെ മാതൃക തീര്‍ക്കുകയാണ് തഴവ ആദിത്യ വിലാസം ഗവ. ഹൈസ്‌കൂള്‍. പൊതുവിദ്യാലയങ്ങളെല്ലാം ഹൈടെക് ആകുകയും ഭൗതിക അക്കാദമിക് സംവിധാനങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ സ്വന്തം മക്കളെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ വിടേണ്ടതില്ല എന്ന ഉറച്ച തീരുമാനമാണു തഴവ എ.വി.എച്ച്.എസ്.എസിലെ അധ്യാപകര്‍ ഒന്നിച്ചെടുത്തത്.
അധ്യാപകരുടെ തീരുമാനത്തിന് വലിയ പ്രതികരണങ്ങളാണ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ കുറവുമൂലം പൊതുവിദ്യാലയങ്ങള്‍ പ്രയാസപ്പെടുമ്പേള്‍ ഇവിടെ കുട്ടികളുടെ പ്രവേശനത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. 355 കുട്ടികളാണ് ഈ അധ്യായനവര്‍ഷം പുതുതായി സ്‌കൂളിലെത്തിയത്. ഇതിലില്‍ നല്ലൊരു ശതമാനം കുട്ടികളും സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നാണ് എത്തിയിട്ടുള്ളത്. കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെ ഹൈസ്‌കൂള്‍ വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓരോ ഡിവിഷന്‍ കൂടുകയും അറബി വിഭാഗത്തില്‍ ഒരു തസ്തികകൂടി അധികമായി ഉണ്ടാകുകയും ചെയ്തു.
പ്രവര്‍ത്തന മികവ് പരിഗണിച്ച് മികവിന്റെ വിദ്യാലയമായി സ്‌കൂളിനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി പുതുതായി കെട്ടിടസമുച്ചയം നിര്‍മിക്കുന്നതിന് 4.64 കോടി രൂപയുടെ പദ്ധതിക്കു സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ മൂന്നു കോടി സര്‍ക്കാര്‍ നല്‍കും. ബാക്കി തുകയായ 1.64 കോടി പി.ടി.എ ആണ് കണ്ടെത്തും. ഹൈസ്‌കൂള്‍ ക്ലാസ്മുറികളെല്ലം ഹൈടെക് നിലവാരത്തിലാക്കിയിട്ടുണ്ട്. യു.പി ക്ലാസുകളും ഹൈടെക് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നതിനുള്ള കര്‍മപരിപാടികള്‍ നടപ്പാക്കി വരുന്നതായി പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."