മന്ത്രി മണിയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണം: പി.ഡി.പി
കായംകുളം: മന്ത്രി എം.എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം പൊതുസമൂഹത്തിന് അപമാനകരമാണെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
മന്ത്രി മണിക്ക് സ്റ്റേജും മൈക്കും കിട്ടിയാല്‍ പദവിക്ക് നിരക്കാത്ത പല വാചക കസര്‍ത്തും നടത്തും.
മൂന്നാര്‍ വിഷയത്തില്‍ ഭൂമാഫിയകളേയും കയ്യേറ്റക്കാരെയും സംരക്ഷിക്കുന്നതിനുവേണ്ടി ജനശ്രദ്ധ തിരിച്ചുവിടാനാണ് പെമ്പിളൈ ഒരുമയ്ക്കെതിരെ തിരിഞ്ഞത്. സി.പി.എം മണിയെ സംരക്ഷിക്കുന്നത് ജനാധിപത്യത്തിനും മതേതരത്വത്തിനും കളങ്കമാണ്.
ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും സംരക്ഷകരായി അധികാരമേറ്റ സര്‍ക്കാരിലെ മന്ത്രിയുടെ പ്രസ്താവന നിരാശാജനകമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജിഷയുടെ കൊലപാതകം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചരണം നടത്തി അധികാരത്തില്‍വന്ന എല്‍.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിസഭാ അംഗത്തിന്റെ വാക്കുകള്‍ സ്ത്രീകളെ അപമാനിക്കലാണ്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന മണിയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."