HOME
DETAILS
MAL
കൊവിഡ് വാക്സിന് മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ
backup
July 14 2020 | 02:07 AM
മോസ്കോ: കൊവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ചുവെന്ന് അവകാശപ്പെട്ട് റഷ്യയിലെ സച്ച്നോവ് സര്‍വകലാശാല അധികൃതര്‍. മനുഷ്യനില്‍ പരീക്ഷിച്ച് വിജയിക്കുന്ന ലോകത്തെ ആദ്യത്തെ കൊറോണ വാക്സിനാണിത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്സ്ലേഷനല് മെഡിസിന് ആന്റ് ബയോടെക്നോളജി ഡയരക്ടര്‍ വഡിം തരാസോവാണ് വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ച വാര്‍ത്ത പുറത്തുവിട്ടത്.
മോസ്കോയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജിയാണ് ജൂണ്‍ 18ന് വാക്സിന് കണ്ടെത്തിയത്. മരുന്ന് പരീക്ഷണത്തിന് സ്വയം സന്നദ്ധരായ കൊവിഡ് രോഗികളുടെ ആദ്യ സംഘം ഈമാസം 15നും രണ്ടാമത്തെ സംഘം 20നും ആശുപത്രി വിടുമെന്ന് വഡിം തരാസോവ് അറിയിച്ചു.
അതേസമയം വാക്സിന് പരീക്ഷണത്തിന്റെ ആദ്യ ഘട്ടമേ ആയിട്ടുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. മരുന്ന് മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമല്ലെന്നാണ് ഈ ഘട്ടത്തില്‍ തെളിയിക്കുക. ലോകാരോഗ്യ സംഘടനയുടെ ചട്ടപ്രകാരം മൂന്നു ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമേ വന്‍തോതില്‍ മരുന്ന് ഉല്പാദനം തുടങ്ങാനാവൂ.
ലോകത്തെ വന്‍കിട മരുന്നുകമ്പനികള്‍ കൊവിഡ് വാക്സിന് വികസിപ്പിച്ചു വരുകയാണ്. ആഗോളതലത്തില്‍ 1.2 കോടി കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ 5.6 ലക്ഷം പേര് രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. 33.7 ലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ച അമേരിക്കയാണ് രോഗവ്യാപനത്തില്‍ മുന്നില്‍.
ബ്രസീലില്‍ 18.7 ലക്ഷം പേര്‍ക്കും ഇന്ത്യയില്‍ 8.78 ലക്ഷം ആളുകള്‍ക്കുമാണ് രോഗം ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."