സംവാദത്തിന് വെല്ലുവിളിച്ചിട്ടും പ്രതികരിക്കാതെ മോദി: കള്ളനും നെഞ്ചുറപ്പില്ലാത്തവനുമാണ് മോദിയെന്ന് രാഹുല്‍
ഗുവഹത്തി: സംവാദത്തിന് വല്ലുവിളിച്ചിട്ടും തയ്യാറാകാത്ത നരേന്ദ്രമോദി കള്ളനും നെഞ്ചുറപ്പില്ലാത്തവനുമാണെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിലൂടെ സംവാദത്തിന് രാഹുല്‍ ക്ഷണിച്ചിരുന്നു. റഫാലും അനില്‍ അംബാനിയും, നീരവ് മോദി, അമിത് ഷായും നോട്ട് നിരോധനവും എന്നീ വിഷയങ്ങളിലാണ് സംവാദമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇതിന് മറുപടിയില്ലാത്തതിനാലാണ് നെഞ്ചുറപ്പില്ലാത്തവനെന്ന് രാഹുല്‍ വിമര്‍ശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള അതിരൂക്ഷ വിമര്‍ശനം അസമിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം നടത്തിയത്. അനില്‍ അബാനി, മെഹുല്‍ ചോക്‌സി, നീരവ് മോദി തുടങ്ങിയ ധനികരായ ബിസിനസുകാരെ മാത്രമാണ് മോദിയുടെ സാമ്പത്തിക നയങ്ങള്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ ഇതേക്കുറിച്ചുള്ളതാണ്. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പണം നല്‍കിയെന്നാവും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വാര്‍ത്തകളുടെ തലക്കെട്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുടന്‍ രാജ്യത്തെ എല്ലാ നിയമസഭകളിലും ലോക്‌സഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."