HOME
DETAILS
MAL
ജുബൈൽ ക്രൈസിസ് മാനേജ്മന്റ് സഹായത്തോടെ ശിവ നാട്ടിലേക്ക് മടങ്ങി
backup
July 14 2020 | 05:07 AM
ദമാം: ആറു മാസം മുമ്പ് 2 ലക്ഷം രൂപ മുടക്കി ടെക്നീഷ്യൻ വിസയിൽ എത്തിയ തമിഴ്നാട് സ്വദേശി ശിവ ഒടുവിൽ ദുരിതക്കടലിനു ശേഷം നാട്ടിലേക്ക് മടങ്ങി. ജോലിയോ, ശമ്പളമോ ഇല്ലാതെ ഇല്ലാത്ത ദുരിതത്തിലായ ഇദ്ദേഹം നാട്ടിൽ അമ്മ രോഗ ശയ്യയിലാകുകയും അമ്മയുടെ അടുത്തേക്ക് പോകണമെന്നാഗ്രഹം കമ്പനി മേധാവികളെ അറിയിച്ചങ്കിലും റീ എന്റ്രിയോ ടിക്കറ്റോ നൽകാൻ കമ്പനി തയ്യാറായിരുന്നില്ല.
ഇതേതുടർന്ന് അമ്മയുടെ ഏക മകനായ ഇദ്ദേഹം മാനസികമായി തകരുകയും ജീവിതം തന്നെ മടുത്തെന്ന തരത്തിലേക്ക് നീങ്ങുകയും ചെയ്തെന്നറിഞ്ഞ ജുബൈൽ ക്രൈസിസ് മാനേജ്മെന്റ് സംഭവത്തിൽ ഇടപെടുകയായിരുന്നു. ജുബൈലിലെ സാമൂഹിക പ്രവർത്തകരായ സലീം ആലപുഴ, ജയൻ തച്ചൻപാറ, അഷ്റഫ് മുവാറ്റുപുഴ എന്നിവരുടെ ഇടപെടലിലൂടെ കമ്പനിയിൽ നിന്നും എക്സിറ്റ് എക്സിറ്റ് വാങ്ങി കൊടുക്കുകയും വിമാന ടിക്കറ്റും സംഘടിപ്പിച്ചു കൊടുക്കുകയുമായിരുന്നു.
ക്രയിസസ് മാനേജ്മന്റ് ദമാം- കൊച്ചി ചാർട്ടേഡ് ഫ്ലയിറ്റിൽ റ്റിക്കറ്റും കൊവിഡ് ടെസ്റ്റിനുള്ള സംഖ്യയും അത്യാവശ്യം നാട്ടിലേക്ക് പോകാനുള്ള സാമ്പത്തിക സഹായവും ചെയ്തു കൊടുത്തു. ബൈജു അഞ്ചൽ, അഷ്റഫ് മുവാറ്റുപുഴ, ഉസ്മാൻ ഒട്ടുമ്മൽ, സതീഷ് കുമാർ, സൈത് മേത്തർ, ഷഫീഖ് എന്നിവർ ശിവക്ക് റ്റിക്കറ്റ് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."