കുത്തിയതോട്ടിലെ അമിനിറ്റി സെന്റര്‍ കാര്യക്ഷമമാക്കണമെന്ന്
തുറവൂര്‍: ദേശീയപാതയിലൂടെ ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്കു വാഹനം നിര്‍ത്തി, ഒരു ചായ കുടിച്ച്, അല്പം വിശ്രമിച്ച് വീണ്ടും യാത്ര തുടരാം. അപകടങ്ങള്‍ കുറയ്ക്കാന്‍ ഒരു പരിധി വരെ ഇത് സഹായകരമായിരിക്കും. യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരവുമാണ്. സര്‍ക്കാര്‍ ചെലവില്‍ കുത്തിയതോട് ബസ് സ്‌റ്റേഷനു സമീപം ഒരു അമിനിറ്റി സെന്റര്‍ തുടങ്ങിയതിന്റെ ലക്ഷ്യം ഇതായിരുന്നു.
നിലവില്‍ വാഹന യാത്രികര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടമോ, വെയിലും മഴയും ഏല്‍ക്കാതെ വിശ്രമിക്കാനൊരിടമോ ഇല്ല. നിലവില്‍ ഹോട്ടല്‍ വ്യവസായവും മരങ്ങളുടെയും ചെടികളുടെയും കച്ചവടവുമാണ് തകൃതിയായി നടക്കുന്നത്. ഹോട്ടലില്‍ മൂത്രമൊഴിക്കാനെത്തുന്നവരെ ഹോട്ടല്‍ നടത്തിപ്പുകാരില്‍ ചിലര്‍ ചോദ്യം ചെയ്യുന്നത് പതിവാണെന്നു യാത്രക്കാര്‍ പരാതി പറയുന്നു.
ഇവിടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നു ചായ കുടിക്കാതെ മൂത്രമൊഴിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും യാത്രക്കാര്‍ വ്യക്തമാക്കി. മാത്രമല്ല, രാത്രി പത്തിന് ഹോട്ടല്‍ അടക്കുമ്പോള്‍ മൂത്രപ്പുരയും അടയ്ക്കുന്നു. ഇതു മൂലം രാത്രി കാല വാഹന യാത്രികര്‍ക്ക് അമിനിറ്റി സെന്ററിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഓപ്പണ്‍ എയര്‍ സ്റ്റേജും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കേണ്ട സ്ഥലവും കാടുകയറിയ നിലയിലാണ്. പാമ്പുകളും തെരുവ് പട്ടികളുമാണ് ഇവിടെ താവളമടിച്ചിരിക്കുന്നത്. ഒരു കോടി രൂപ മുടക്കി നിര്‍മിച്ച വിശ്രമകേന്ദ്രത്തിലെ കെട്ടിടത്തിന്റെ നിര്‍മാണത്തിലെ അപാകം കാരണം ഇതുവരെ എ.റ്റി.എം.കൗണ്ടര്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ക്കായി സ്ഥാപിച്ച മിനി പാര്‍ക്ക് പ്രദേശവാസികളായ കുട്ടികള്‍ക്ക് കളിക്കാനൊരിടം മാത്രമായി മാറി. ദീര്‍ഘദര യാത്രക്കാര്‍ക്ക് അമിനിറ്റി സെന്റര്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണുള്ളത്.
ഇനിയെങ്കിലും അമിനിറ്റി സെന്റര്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണം. അമിനിറ്റി സെന്ററിലേക്ക് ആവശ്യമായ ഇരിപ്പിടങ്ങള്‍ പണിയാന്‍ വികലാംഗ കോര്‍പ്പറേഷനെയാണ് ഏല്‍പ്പിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ തുറവൂര്‍ സില്‍ക്കില്‍ ഇവ പണിയുന്നുണ്ട്. ഓപ്പണ്‍ സ്റ്റേജിനു മുന്നിലെ മേല്‍ക്കൂരയുടെ പണിയും ഉടന്‍ നടക്കും. പൂര്‍ണമായി യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ അമിനിറ്റി സെന്ററിനെ മാറ്റുമെന്ന് എ.എം.ആരീഫ് എം.എല്‍.എ. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."