ചെറുപുഴയില്‍ പതിക്കുമോ... ഊര്‍ങ്ങാട്ടിരിയിലെ വിപണന കേന്ദ്രം ?
അരീക്കോട്: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കാര്‍ഷിക വിപണന കേന്ദ്രം തകര്‍ച്ചാഭീഷണിയില്‍. തെരട്ടമ്മലില്‍ ചെറുപുഴയോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഇരുനില കെട്ടിടമാണ് ഏത് സമയവും ചാലിയാറിന്റെ കൈവരിയായ ചെറുപുഴയില്‍ പതിക്കാവുന്ന സ്ഥിതിയില്‍ നില്‍ക്കുന്നത്. കുത്തൊഴിക്ക് കാരണം കാലങ്ങളായി ഇടിഞ്ഞ് കൊണ്ടിരുക്കുന്ന പുഴയോരത്താണ് കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ ഏകദേശം മൂന്ന് മീറ്റര്‍ നീളത്തില്‍ കെട്ടിടത്തിനോട് ചേര്‍ന്ന ഭാഗം ചെറുപുഴയില്‍ പതിച്ചിട്ടുണ്ട്. ഒരു മീറ്റര്‍ മാത്രമാണ് ഇപ്പോള്‍ കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്.
പുഴയോരം നേരത്തെ ഇടിയാന്‍ തുടങ്ങിയതോടെ ഭീഷണി നേരത്തെ ചൂണ്ടികാട്ടിയിട്ടും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് തയാറായിരുന്നില്ല. വെള്ളത്തിന്റെ കുത്തൊഴിക്കില്‍ പുഴയുടെ ഓരങ്ങളെല്ലാം ഇടിഞ്ഞ് തുടങ്ങിട്ടുണ്ട്. പിപണന കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലം നേരത്തെ പലരും ചൂണ്ടികാണിച്ചിട്ടും ചില തത്പര കക്ഷികളുടെ ഇഷ്ടാനുസരണം പഞ്ചായത്ത് പുറപോക്കില്‍ നിര്‍മിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പുഴയോരം കെട്ടി ഉയര്‍ത്താന്‍ ഇന്നലെ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേനെ തീരുമാനം കൈകൊണ്ടു. അതിലേക്കായി 25ലക്ഷം രൂപയും നീക്കിവച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിപണന കേന്ദ്രം ചെറുപുഴയിലേക്ക് ഇടിഞ്ഞു വീണാല്‍ കെട്ടിട നിര്‍മാണത്തിന് വിനിയോഗിച്ച 40 ലക്ഷവും പുഴയോരം കെട്ടി ഉയര്‍ത്താന്‍ നീക്കിവച്ച 25 ലക്ഷവും വെള്ളത്തിലാകും.
എന്നാല്‍ ചില വ്യക്തികള്‍ നല്‍കിയ സ്ഥലവും പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലവും ചേര്‍ത്താണ് വിപണന കേന്ദ്രം നിര്‍മിച്ചതെന്നും പുഴയോരം കെട്ടി സംരക്ഷിക്കുമെന്നും പുറംപോക്ക് ഭൂമിയാണെന്ന പ്രചാരണം തെറ്റാണെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."