HOME
DETAILS

കൊവിഡ് കാല വിദ്യാഭ്യാസ ആകുലതകള്‍

  
backup
July 15 2020 | 00:07 AM

covid-and-education-2020

 


മാനവ ചരിത്രം ഇതുവരെ നേരിടാത്ത വെല്ലുവിളിയാണ് കൊവിഡ് ഉയര്‍ത്തിയത്. ലോകത്ത് ശരാശരി 30 ശതമാനം വ്യാപാരക്കമ്മി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുകിട, ഇടത്തരം, വന്‍കിട വ്യാവസായിക സംരംഭങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ അടച്ചുപൂട്ടി. തൊഴില്‍ മേഖല അടുത്തൊന്നും തിരിച്ചുവരാത്തവിധം തകര്‍ന്നുകഴിഞ്ഞു. നൂറ് വര്‍ഷത്തിനിടയില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നാം അഭിമുഖീകരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വിഷയ ഗൗരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പ്രശ്‌നപരിഹാരം എങ്ങനെ, എപ്പോള്‍ സാധ്യമാകുമെന്ന് വിദഗ്ധര്‍ക്ക് നിശ്ചയമില്ല. ചൈനയിലെ വൈറോളജി ലാബില്‍നിന്ന് അബദ്ധത്തില്‍ അല്ലെങ്കില്‍ ബോധപൂര്‍വം തുറന്നുവിട്ട വിനാശകാരിയാണ് വൈറസ് എന്ന ആക്ഷേപം നിലവിലുണ്ട്. കൂടുതല്‍ പ്രഹരശേഷിയുള്ള വൈറസ് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുതുടങ്ങിയെന്ന വാര്‍ത്തയും ലോകാരോഗ്യ സംഘടന തള്ളിക്കളയുന്നില്ല. മാനവിക വ്യവഹാര മണ്ഡലങ്ങള്‍ക്ക് പൂട്ടിട്ട മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ ഭരണ, ഉദ്യോഗസ്ഥ തലങ്ങളില്‍ പരിഹാരമില്ലാത്ത വിഷയമായി ചര്‍ച്ച തുടരുകയാണ്. എല്ലാം ചലിപ്പിക്കുന്ന മുഖ്യചാലക ഘടകം വിദ്യാഭ്യാസമാണ്. ആദ്യം മുതല്‍ അവസാനംവരെ തളര്‍വാതമില്ലാതെ ചലിക്കേണ്ടതും മറ്റൊന്നല്ല. അതുകൊണ്ട് വിദ്യാഭ്യാസ വിചാരം ഏറെ പ്രസക്തമാവുന്നുണ്ട്.
കേന്ദ്രീകൃത പഠനരീതി പരിഷ്‌കൃതവും പ്രതിഫലന സാധ്യത കൂടുതലുമുള്ളതാണ്.നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ സങ്കല്‍പം ഒരു ക്ലാസ് മുറി, പ്ലാറ്റ്‌ഫോമില്‍ ഒരു അധ്യാപകന്‍, അധ്യാപന സഹായ ഉപകരണങ്ങള്‍, 30 - 35 ശരാശരി പഠിതാക്കള്‍, നിശ്ചിത സമയം എന്നിവയാണ്. ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യവ്യാപന ശേഷി നേടിയ അധ്യാപകര്‍, ഉപരിപഠന സാധ്യത അളക്കുന്ന മൂല്യനിര്‍ണയങ്ങള്‍ - ഈ സങ്കല്‍പങ്ങള്‍ ഡിജിറ്റല്‍ മേഖലയിലേക്ക് മാറുമ്പോള്‍ ഉയര്‍ന്നുവരുന്ന പുതിയ വെല്ലുവിളികള്‍ അഭിസംബോധന ചെയ്യാന്‍ വിദ്യാഭ്യാസമേഖല പ്രാപ്തമായിട്ടുണ്ടോ? വിദ്യാഭ്യാസരംഗം പൂര്‍ണമായി ഡിജിറ്റല്‍മേഖല കയ്യടക്കിയാല്‍ ഒരു വിഷയം പഠിപ്പിക്കാന്‍ ഒരു അധ്യാപകനുണ്ടായാല്‍ മതി. പാഠപുസ്തകങ്ങള്‍ പി.ഡി.എഫ് ഫയലുകളാക്കിയാല്‍ വിദ്യാഭ്യാസ ചെലവ് പിന്നെയും കുറയും. ജ്ഞാന വ്യാപന ഗുണനിലവാരം സാമ്പ്രദായിക സംവിധാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന അളവില്‍ നവ മാധ്യമങ്ങള്‍ക്ക് കഴിയില്ല. എങ്കിലും ലോകം പുതിയ വിദ്യാഭ്യാസ വാതില്‍ തുറക്കാന്‍ കൊവിഡ് ഉള്‍പ്രേരണ നല്‍കിയിട്ടുണ്ട്.


പാഠശാലകള്‍ ചലനശേഷി നഷ്ടപ്പെട്ടു തളരുന്നത് നികത്താന്‍ സാങ്കേതിക സൗകര്യങ്ങള്‍ക്ക് സാധ്യമല്ല. മാറിയ സാഹചര്യത്തില്‍ ബദല്‍ സംവിധാനം എന്ന നിലയ്ക്ക് മാത്രമേ ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനം പരിഗണിക്കാന്‍ പാടുള്ളൂ. മതവിദ്യാഭ്യാസത്തിന് ഗുരു സാന്നിധ്യം, ആത്മീയ വൈകാരികത, ജ്ഞാന വെളിച്ചം പകര്‍ന്നുനല്‍കുന്ന ഹൃദയബന്ധം എന്നിവ അനിവാര്യമാണ്. നിരവധി അറിവുകള്‍ ശേഖരിച്ചുവച്ച ഹാര്‍ഡ് ഡിസ്‌കിന് സമാനമായ മനുഷ്യരെ നിര്‍മ്മിക്കാന്‍ മാത്രമേ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സാധ്യമാവുകയുള്ളൂ. ജീവിതാന്ത്യംവരെ പ്രഭ വിതറി കൂടെ നടക്കേണ്ടുന്ന സംസ്‌കൃതിയുടെ അംശങ്ങളാണ് മത വിജ്ഞാനത്തിന്റെ കാതല്‍. തനിക്കു ലഭിച്ച അറിവും ഗുരു പിന്തുടരുന്ന സംസ്‌കൃതിയും ഒരു സ്മാര്‍ട്ട് ഫോണിനോ, ലാപ്‌ടോപിനോ നല്‍കാന്‍ കഴിയില്ല. പുതിയ സാഹചര്യങ്ങളോട് രാജിയാവുന്ന വിദ്യാഭ്യാസ സമീപനങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ചുകാണുന്നത്. സിലബസിലെ 30 ശതമാനം പാഠഭാഗങ്ങള്‍ പരീക്ഷയില്‍നിന്ന് ഒഴിവാക്കി എന്ന് സി.ബി.എസ്.ഇ പുറപ്പെടുവിച്ച ഉത്തരവ് ഒളിച്ചോട്ടം അല്ലാതെ മറ്റെന്താണ്? ഉന്നതവിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ തന്നെ തളര്‍വാതം പിടിപെട്ടുകഴിഞ്ഞു. മാറുന്ന ലോകക്രമം നേരിടാന്‍ കരുത്തുള്ള സമീപനങ്ങള്‍ രൂപപ്പെടുത്താനുള്ള ബൗദ്ധിക വ്യായാമങ്ങള്‍ അക്കാദമിക് തലങ്ങളിലുണ്ടാവണം.


ഓണ്‍ലൈന്‍ മതവിദ്യാഭ്യാസം കാലികവും ഫലപ്രദവുമാണ്. 2020 ജൂലൈ പത്തുവരെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടപ്പിലാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസപദ്ധതിയില്‍ 68 രാഷ്ട്രങ്ങളിലെ 7.88 കോടി പഠിതാക്കള്‍ ഉപയോഗപ്പെടുത്തിയത് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പാഠ്യവിഷയങ്ങള്‍ യുട്യൂബില്‍ ലഭ്യമാക്കുന്നതിനാല്‍ സംശയ നിവാരണത്തിനും അധിക പഠനങ്ങള്‍ക്കും അവസരമൊരുങ്ങുന്നു. മാതാപിതാക്കളും സഹോദര, സഹോദരിമാരും വിദ്യാര്‍ഥികളുടെ പഠനവിഷയത്തില്‍ കൂടുതല്‍ ഇടപെടാനും അധിക പഠനങ്ങള്‍ക്കും സഹായകമാകുന്നു. മദ്‌റസകളിലെ സമയക്കുറവ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാലത്ത് അനുഭവപ്പെടില്ല. അധ്യാപകരുടെ ജോലി ഭാരം കൂടിയിട്ടുണ്ട്. അവരുടെ സമര്‍പ്പണവും അധികപഠനവും ഇടപെടലുകളും ശ്രമങ്ങളും മതപഠന മേഖലകളെ ചലനാത്മകമാക്കിയിരിക്കുന്നു. പള്ളി ദര്‍സുകളും അറബിക് കോളജുകളും ഓണ്‍ലൈന്‍ സിസ്റ്റത്തിലേക്ക് വന്നിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പ്രത്യേകിച്ച് ഇ - ബുക്‌സ് സൈറ്റില്‍ ഗ്രന്ഥശേഖര സമ്പന്നത റഫറന്‍സുകള്‍ക്ക് അധികസഹായം തന്നെ. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളി മതപഠന രംഗത്തെ ബാധിക്കാതെ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ പഠന പരിപാടി സഹായിച്ചിട്ടുണ്ട്.


സ്വാശ്രയ മേഖലയില്‍ നിരവധി കുടുംബങ്ങളുടെ ജീവിതവും മതപഠനവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. മൂല്യബോധവും പൗരബോധവുമുള്ള മികച്ച പൗരനിര്‍മ്മിതികൂടി മതപാഠശാലകളുടെ സംഭാവനയാണ്. സദാചാര ധര്‍മ്മബോധം, മുതിര്‍ന്നവരോടും മാതാപിതാക്കളോടുള്ള കടമകള്‍ നിര്‍വഹിക്കല്‍, സംതൃപ്ത വൈവാഹിക ജീവിതം, സന്താനപരിപാലനം, സാമ്പത്തിക, ശാരീരിക ശുദ്ധി, രാഷ്ട്ര നിര്‍മ്മാണത്തിന് പ്രാപ്തരായ തലമുറയെ സജ്ജമാക്കല്‍, ബഹുസ്വരതയിലെ മികവാര്‍ന്ന പൗര സാന്നിധ്യം - ഇതെല്ലാം മതപാഠശാലകള്‍ നല്‍കിവരുന്ന ഗുണഫലങ്ങളാണ്. കൊവിഡ് കാലം സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പാക്കേജുകളും സ്വാഗതാര്‍ഹം തന്നെ. പരോക്ഷ, പ്രത്യക്ഷ നികുതി ഇനത്തില്‍ മതസ്ഥാപനങ്ങളുടെ കെട്ടിട മുറികള്‍, കച്ചവട സ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയ മേഖലകളില്‍നിന്ന് സര്‍ക്കാരിന് മികച്ച നികുതിവരുമാനമുണ്ടാക്കുന്നുണ്ട്. ഒരു പ്രതിസന്ധി വന്നപ്പോള്‍ മഹല്ലു കമ്മിറ്റികളെ സഹായിക്കാനുള്ള ഒരു പാക്കേജും ഉണ്ടായില്ല. മതസ്ഥാപനങ്ങളിലെ നിശ്ചിത വരുമാനത്തിന്റെ ഏഴു ശതമാനം കേരള വഖ്ഫ് ബോര്‍ഡിന് (ഒരു ശതമാനം സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിനുള്ളതാണ്) ലഭിക്കുന്നു. പള്ളി, മദ്‌റസ, അറബിക് കോളജുകളില്‍ സേവനമനുഷ്ഠിക്കുന്ന മതാധ്യാപകര്‍ക്ക് കരുണയുടെ ഒരു ചെറുകരം പോലും കേരള വഖ്ഫ് ബോര്‍ഡ് നീട്ടിയില്ല. നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന വരുമാന നഷ്ടത്തില്‍ നട്ടംതിരിയുന്ന മതസ്ഥാപനങ്ങളെ സഹായിക്കാന്‍ നിയമപരമായും ധാര്‍മികമായും ഭരണകൂടത്തിനും വഖ്ഫ് ബോര്‍ഡിനും ബാധ്യതയുണ്ട്.
മഹല്ലു തലങ്ങളില്‍ നിലവിലുണ്ടായിരുന്ന മിക്കവരുമാനങ്ങളും നിലച്ചു. ഭണ്ഡാര വരവ്, ആത്മീയ സദസ്സുകളിലെ പൊതുപിരിവുകള്‍, വാടക ഉപകരണങ്ങളില്‍നിന്നുള്ള വരവ്, പ്രവാസി കൂട്ടായ്മകള്‍ നല്‍കിവന്നിരുന്ന സഹായങ്ങള്‍ ഇങ്ങനെ മദ്‌റസയും മഹല്ലും അറബിക് കോളജുകളും അനാഥാലയങ്ങളും നടത്താനുള്ള വരുമാന സ്രോതസ്സുകള്‍ പൂര്‍ണമായോ, ഭാഗികമായോ നിലച്ചു. മതസ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നവര്‍ക്ക് ലഭിച്ചിരുന്ന പല പുറംവരുമാനങ്ങളും ഇല്ലാതായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തകന്മാരും നേതാക്കളും മഹല്ല് കമ്മിറ്റി അംഗങ്ങളും ഉസ്താദുമാരും പരസ്പര സഹകരണത്തോടെ ഗൃഹസന്ദര്‍ശനം നടത്തി മഹല്ല് നടത്തിപ്പിലേക്ക് സംഭാവനകള്‍ ശേഖരിച്ചാല്‍ നിലനില്‍പ്പു ഭീഷണി ചെറുക്കാന്‍ പ്രയാസമില്ല. താഴേത്തട്ടില്‍ പണമൊഴുക്ക് നിലക്കുന്ന തൊഴില്‍രാഹിത്യം നിലവിലുണ്ടെങ്കിലും ആത്മീയ വെളിച്ചം ആഗ്രഹിക്കുന്ന മനസ്സുകള്‍ പരമാവധി സഹകരിക്കും. വരിസംഖ്യയും സംഭാവനയും വാടകയും നിക്കാഹ്, ഗൃഹപ്രവേശനം തുടങ്ങിയവക്ക് ലഭിക്കുന്ന സംഭാവനയും വെള്ളിയാഴ്ചകളില്‍ പള്ളികളില്‍നിന്ന് സ്വീകരിക്കുന്ന ഇന്നലെകള്‍ തിരിച്ചുവരുന്നതുവരെ എങ്കിലും ഫീല്‍ഡില്‍ ഇറങ്ങാന്‍ നമുക്ക് സാധിക്കണം. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് അധിക ബാധ്യതവന്ന കാലമാണിത് എന്ന ബോധ്യം വെല്ലുവിളി അഭിമുഖീകരിക്കാനുള്ള മുന്തിയ ആയുധമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago