കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഏറിവരുന്നു: കെ.എം ഷാജി
കോഴിക്കോട്: ഇസ്‌ലാമോഫോബിയയും വംശീയതയും കേരളത്തിലും ഏറിവരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ. നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളും കൊണ്ടുപോയി കെട്ടിയിടാനുള്ള കുറ്റിയായി മുസ്‌ലിം സമുദായത്തെ മാറ്റാന്‍ ചിലര്‍ വല്ലാതെ പാടുപെടുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അഴിമതി, കള്ളക്കടത്ത്, കൊലപാതകം, ആയുധങ്ങള്‍ പിടിക്കുന്നത് തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളും മുസ്‌ലിം പേരില്‍ എത്തിച്ച് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരില്‍ മതേതരമുഖം അണിഞ്ഞവരുമുണ്ട്. ഇതു തികഞ്ഞ ഇസ്‌ലാമോഫോബിയയും വംശീയതയുമാണെന്നും പോസ്റ്റില്‍ കുറിച്ചു. ജനാധിപത്യ സമരങ്ങളെ പോലും തോല്‍പ്പിക്കാന്‍ എളുപ്പമായ മാര്‍ഗം അതില്‍ മതം കുത്തിക്കലക്കലും തീവ്രവാദം ആരോപിക്കലുമാണ്. സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്ന ദേശാഭിമാനിയും ജന്മഭൂമിയും തമ്മിലുള്ള വ്യത്യാസം മനസിലാകാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ടി.വി സ്‌ക്രീനില്‍ കൈരളിയും ജനവും എംബ്ലത്തില്‍ സൂക്ഷിച്ച് നോക്കിയാലേ അറിയൂവെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."