ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി അനിശ്ചിതത്വത്തില്‍
ഇറാനില്‍നിന്ന് പ്രതിമാസം 90 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
മുംബൈ: ഒപെക് അംഗമായ ഇറാനെതിരായ ഉപരോധം യു.എസ് പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ആ രാജ്യത്തുനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ അനിശ്ചിതത്വം. അമേരിക്കയുടെ നിലപാടില്‍ ഇതുവരെ വ്യക്തത വരാത്തതിനാലാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം പുറപ്പെടുവിക്കാന്‍ കഴിയാത്തത്. ഇതേതുടര്‍ന്ന് മെയ് മാസത്തേക്കുള്ള ഇറക്കുമതി ഓര്‍ഡര്‍ ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് ഇറാന് എണ്ണക്കമ്പനികള്‍ പറയുന്നത്.
ആണവ ഇടപെടലുമായി ബന്ധപ്പെട്ട് 2015 മുതല്‍ അമേരിക്ക ചുമത്തിയിരുന്ന ഉപരോധം കഴിഞ്ഞ നവംബറില്‍ എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടം ഇതിന് പകരമായി ആ രാജ്യത്തിനെതിരേ വിശാലതലത്തിലുടെ സാമ്പത്തിക ഉപരോധമാണ് പിന്നീട് ചുമത്തിയത്.
ഏപ്രില്‍ വരെ ആറുമാസത്തേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ക്ക് അമേരിക്ക അനുമതി നല്‍കിയിരുന്നു. ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പ്രതിമാസം 90 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
അതേസമയം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യ വന്‍ പ്രതിസന്ധിയിലേക്കായിരിക്കും നീങ്ങുക.
10 ദിവസത്തിനകം അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."