HOME
DETAILS

ജില്ലയില്‍ തോരാമഴ: കെടുതികള്‍ കൂടുന്നു

  
backup
July 11 2018 | 20:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b4-%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4

 



പാലക്കാട് : കഴിഞ്ഞ ഒരാഴ്ച്ചയായി ജില്ലയില്‍ തോരാതെ മഴ പെയ്തുകൊണ്ടിരിക്കുന്നതിനാല്‍ മലയിടിച്ചിലും,കൃഷിയിടങ്ങളില്‍ വെള്ളം കയറിയുള്ള കൃഷിനാശവും വര്‍ധിക്കുകയാണ് .അണ്ണാക്കോട് - കോട്ടപ്പാടം അകമ്പാടം ചാലിലെ വെള്ളം പാടശേഖരങ്ങളില്‍ കയറിയതിനാല്‍ പെരുമാട്ടി വയലുകുളം ഭുവനദാസിന്റെ മൂന്നേക്കര്‍ നടീല്‍ കഴിഞ്ഞ പാടങ്ങള്‍ വെള്ളത്തിനടിയിലായി.അകമ്പാടം ചാല്‍ നന്നാക്കാത്തതിനാലാണ് പാടങ്ങളില്‍ വെള്ളപൊക്കമുണ്ടായത് .ഇതു മൂലം ഞാറു മുഴുവന്‍ ഒലിച്ചു പോയിരിക്കുകയാണ്.
മഴ തുടര്‍ന്നാല്‍ ബാക്കിയുള്ള ഞാറും അളിഞ്ഞു നശിക്കാനിടയുണ്ട് .മഴയ്ക്ക് മുന്‍പ് തോടിന്റെ അറ്റകുറ്റപണികള്‍ തൊഴിലുറപ്പു തൊഴിലാളികളെ കൊണ്ട് നടത്തണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കാത്തതാണ് വെള്ളം കയറി നശിക്കാന്‍ കാരണം.അട്ടപ്പാടി ചുരത്തിലെ ഒന്‍പതാം മൈലില്‍ മലയിടിഞ്ഞു മണ്ണും പാറകളുമൊക്കെ റോഡിലേക്ക് ഇറങ്ങിയതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
നെല്ലിയാമ്പതിയിലെ കുണ്ട്്്‌റചോലക്കടുത്തു മരം കടപുഴകി റോഡില്‍ വീണതിനാല്‍ മൂന്നുമണിക്കൂറുകളൊളം ഗതാഗതം തടസപ്പെട്ടു .മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീക്ഷണിയുമുണ്ട്. ഭാരതപ്പുഴ നിറഞ്ഞൊഴുകുകയാണിപ്പോള്‍.എന്നാല്‍ തമിഴ്‌നാട്ടില്‍ മഴകുറവാണ്. കഴിഞ്ഞ രണ്ടു ദിവസമായി ജില്ലാ കലക്ടര്‍ ജില്ലയിലെ അങ്കണവാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.
മണ്ണാര്‍ക്കാട്: ശക്തമായി തുടരുന്ന മഴയില്‍ മുക്കാലി ചുരത്തില്‍ രൂക്ഷമായ മണ്ണിടിച്ചില്‍. മണ്ണും, പാറക്കല്ലുകളും മരങ്ങളും ചുരം റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി. മണ്ണിടിച്ചില്‍ ഭീഷണി രൂക്ഷമായി നിലനില്‍ക്കുന്ന ചുരം റോഡില്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് മന്ദംപൊട്ടിക്കും മുകളില്‍ ഒമ്പതാം വളവിലും, താഴെ എട്ടാം വളവിലുമായി രൂക്ഷമായ മണ്ണിടിച്ചിലുണ്ടായത്. മണ്ണാര്‍ക്കാട് ബുധനാഴ്ച മാത്രം 12.6 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.
ഒമ്പതാം വളവില്‍ ചുരത്തിന്റെ മുകളില്‍ നിന്നും മണ്ണ് റോഡിലേക്ക് നിരങ്ങിയിറങ്ങി തൊട്ടുതാഴെയുളള വളവിലേക്ക് പാറക്കല്ലുകളും മുകളില്‍ നിന്ന് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മരങ്ങളും കടപുഴകി വീണു. ഇരുവളവുകള്‍ക്കിടലുമായി രണ്ട് ബസുകളുള്‍പ്പെടെ യാത്രാ വാഹനങ്ങളും, നിരവധി യാത്രക്കാരും കുടുങ്ങി. ഇതുവഴി ഗതാഗതം പൂര്‍ണമായും മുടങ്ങി.
മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ്, അഗളി പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജെ.സി.ബി ഉപയോഗിച്ച് മണ്ണും പാറക്കല്ലുകളും, മരങ്ങളും നീക്കി വൈകുന്നേരം അഞ്ച് മണിയോടെയാണ് ഗതാഗതം ഒരുവിധം പുനസ്ഥാപിക്കാനായത്. പത്ത് മണിക്കൂറോളം ചുരത്തിലൂടെയുളള ഗതാഗതം തടസപ്പെട്ടു.
ഇതിനിടെ തൊട്ടുമുകളിലുളള വളവില്‍ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ആരംഭിക്കുകയും ചെയ്തു. ചുരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ചുരത്തിലൂടെയുളള ഗതാഗതം വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 വരെയുളള സമയങ്ങളില്‍ നിരോധിച്ചിരിക്കുകയാണ്.
മണ്ണാര്‍ക്കാട്: ദേശയപാത 966ല്‍ കുമരംപുത്തൂര്‍ വില്ലേജ് ഓഫീസിന് താഴെ കല്ലടി സ്‌കൂളിന് സമീപം രൂക്ഷമായ വെളളക്കെട്ട്. മഴ ശക്തമായതിനെ തുടര്‍ന്നാണ് ഗതാഗതം മുടങ്ങുന്ന തരത്തില്‍ രണ്ടടിയോളം പൊക്കത്തില്‍ ദേശീയ പാതയില്‍ വെളളം കെട്ടിയത്. സമീപത്ത്കൂടെ ഒഴുകുന്ന ശാന്തിവായ്ക്കല്‍ തോട് കരകവിഞ്ഞെതും, പ്രദേശത്ത് മണ്ണിട്ട് ഉയര്‍ത്തിയതിനെ തുടര്‍ന്ന് വെളളമൊഴുകി പോവാന്‍ സൗകര്യമില്ലാത്തതുമാണ് ദേശീയ പാതയിലെ വെളളക്കെട്ടിന് കാരണം. ചെറിയ വാഹനങ്ങളാണ് എറെ ബുദ്ധിമുട്ടിയത്. രാത്രി വൈകിയും റോഡിലൂടെ വെളളം ഒഴുകി കൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  6 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  8 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  29 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  38 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  43 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago