കൊടിക്കുന്നിലിന്റെ രണ്ടാംഘട്ട പര്യടനത്തിന് ഊഷ്മള സ്വീകരണം
കൊട്ടാരക്കര: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ മാവേലിക്കര നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട സ്വീകരണ പരിപാടിക്ക് താമരക്കുളം കണ്ണനാകുഴി കളത്തട്ട് ജങ്ഷനില്‍നിന്നു തുടക്കമായി. ബൈക്ക് റാലികളുടേയും വാഹനവ്യൂഹത്തിന്റേയും അകമ്പടിയോടെയുള്ള പര്യടനത്തിന് ആവേശകരമായ സ്വീകരണമാണ് മാവേലിക്കരയിലെ വോട്ടര്‍മാരില്‍നിന്നു ലഭിച്ചത്. വിശ്വാസത്തേയും ആചാരാനുഷ്ഠാനങ്ങളേയും തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വോട്ടര്‍മാര്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് സ്വീകരണ യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തുടര്‍ന്ന് വേടരപ്ലാവ് കശുവണ്ടി ഫാക്ടറി ജങ്ഷനിലും നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുമെത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. രാത്രി 9.30ന് കുന്നം സ്‌കൂള്‍ ജങ്ഷനില്‍ സമാപന സ്വീകരണവും നടന്നു.ഇന്നത്തെ സ്വീകരണ പരിപാടികള്‍ പത്തനാപുരം പള്ളിമുക്ക് ജങ്ഷനില്‍നിന്നു രാവിലെ എട്ടിന് ആരംഭിക്കും. പത്തനാപുരം, പിറവന്തൂര്‍ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള സ്വീകരണത്തിന് ശേഷം രാത്രി പത്തിന് ചെമ്പനരുവി കൂട്ടുമുക്ക് ജങ്ഷനില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."