HOME
DETAILS
MAL
ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നു: ഫോണ്‍ നമ്പര്‍ അടക്കം 51 രോഗികളുടെ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍
backup
July 15 2020 | 10:07 AM
ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. ഇടുക്കിയിലെ 51 രോഗികളുടെ വിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് കലക്ടര്‍ റിപ്പോര്‍ട്ട് തേടി.
രോഗികളുടെ പേര്, പ്രായം, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ഉള്‍പ്പെട്ട പട്ടികയാണ് പ്രചരിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
നേരത്തെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. കൊവിഡ് രോഗികള്‍ക്ക് സി.പി.എമ്മിന്റെ ആശംസ അറിയിച്ചതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."