കാന്‍സര്‍ നിര്‍ണയ മെഗാ ക്യാംപ്
ചേര്‍ത്തല: നഗരസഭാതിര്‍ത്തിക്കുള്ളില്‍ നിന്നും കാന്‍സര്‍ എന്ന മാരകരോഗത്തെ പ്രതിരോധിയ്ക്കുന്നതിനുള്ള പരിപാടിയുമായി ജില്ലാ മെഡിക്കല്‍ ഓഫിസും നഗരസഭയും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ കാന്‍സര്‍ നിര്‍ണയ ക്യാംപ് നടത്തും.
35 വാര്‍ഡുകളിലേയും കുടുംബശ്രീയുടെ അഞ്ച് പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി അധ്യാപകര്‍, എന്നിവര്‍ക്കായി നഗരസഭാ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ചെയര്മാന് ഐസക് മാടവന ഉദ്ഘാടനം ചെയ്തു.
സൂജ.പി.എസ് അധ്യക്ഷത വഹിച്ചു. ഡോ.അന്‍സാര്‍ പരിശീലന ക്യാംപിന് നേതൃത്വം നല്കി. ബി.ഫൈസല്‍ ആശംസകള്‍ നേര്‍ന്നു.
മെയ് രണ്ട് മുതല്‍ എട്ട് വരെ തീയതികളില്‍ ആറ് സെന്ററുകളിലായി പ്രാഥമിക സ്ക്രീനിങ് ക്യാംപുകള്‍ സംഘടിപ്പിക്കും. മെയ് രണ്ടിന് നെടുമ്പ്രക്കാട് യുപി സ്കൂള്‍, മൂന്നിന് കരുവായ് എല്‍.പി സ്കൂള്‍, നാലിന് കിഴക്കേ നാല്പത് എന്‍എസ്എസ് ഓഡിറ്റോറിയം, അഞ്ചിന് നൈപുണ്യ കോളജ്, ആറിന് എസ്.എന്‍.എം ബോയ്സ് ഹൈസ്കൂള്‍, എട്ടിന് ഹോളിഫാമിലി എല്‍.പി.ജി സ്കൂള്‍ എന്നിവിടങ്ങളിലാണ് രോഗനിര്‍ണ്ണയ ക്യാംപുകള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."