ജില്ലയില്‍ മൂന്നിടത്ത് എ.ടി.എം കവര്‍ച്ച; 3.69 ലക്ഷം കവര്‍ന്നു
ഹരിപ്പാട്‌ചെങ്ങന്നൂര്‍: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എ.ടി.എം കവര്‍ച്ചാശ്രമം. ചേപ്പാട് രാമപുരം ഹൈസ്‌ക്കൂള്‍ ജങ്ഷന് വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന എസ്.ബി.ഐ കായംകുളം ശാഖയുടെ എ.ടി.എമ്മിലും ചെങ്ങന്നൂരിലെ ചെറിയാനാട്ടിലും ആലപ്പുഴ മുഹമ്മയിലുമാണ് കവര്‍ച്ചാശ്രമം നടന്നത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. രാവിലെ 9.15 ഓടെ ശുചീകരണ തൊഴിലാളികള്‍ എത്തിയപ്പോഴാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ പൊലിസിനെ വിവരം അറിയിച്ചു. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ രാമപുരം ശാഖയുടെ താഴത്തെ നിലയിലാണ് എസ്.ബി.ഐ എ.ടി.എം പ്രവര്‍ത്തിക്കുന്നത്. ദേശീയ പാതയോരത്തുള്ള ഈ എ.ടി.എം പരിസരം വിജനമായതിനാലാണ് കവര്‍ച്ചാ സംഘം ഇവിടം തെരഞ്ഞെടുക്കുവാന്‍ കാരണമായതായി കരുതുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന രണ്ട് സി.സി.ടി വി ക്യാമറകളില്‍ ഒന്ന് തകര്‍ത്തിരുന്നു. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് എ.ടി.എമ്മിന്റെ ഒരു ഭാഗം തകര്‍ക്കാനാണ് ശ്രമിച്ചത്. മെഷീനിന്റെ ഒരു വശത്ത് ചെറുതായി ഉരുകിയപാടുണ്ട്. എ.ടി.എമ്മിന്റെ ശ്രദ്ധയില്‍ പെടാത്ത ഭാഗമാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചത്.
കവര്‍ച്ചാശ്രമം നടന്നതറിയാതെ ആളുകള്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു. ഫോറന്‍സിക് വിരലടയാള വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന വിരലടയാളവും തൊപ്പി ധരിച്ചയാളിന്റെ അവ്യക്ത ചിത്രവും ലഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ പണമൊന്നും നഷ്ടപ്പെട്ടതായി കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു. കരീലകുളങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയുടെ വടക്ക് കഞ്ഞിക്കുഴി ജംഗ്ഷന് തെക്ക് പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് എ.ടി.എമ്മിലും കവര്‍ച്ചാ ശ്രമം നടന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്ത് പണം അപഹരിക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ എ ടി എമ്മില്‍ പണം നിറയ്ക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ചാ ശ്രമം ആദ്യം അറിഞ്ഞത്. മെഷീനിലെ ഒരു ഭാഗം അറുത്ത നിലയിലായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
എ.ടി.എം കൗണ്ടറിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. എസ്.ബി.ഐ ചെറിയനാട് ശാഖയുടെ എ.ടി.എം കൗണ്ടറിലെ മിഷ്യന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്ത് 3.69 ലക്ഷം രുപാ മോഷ്ടിച്ചു.
കൗണ്ടറിലെ സി.സി ടി.വി.കാമറ പ്രവര്‍ത്തനരഹിതമല്ലാതിരുന്നത് പൊലിസിന്റെ അന്വേഷണത്തെ കുഴയ്ക്കുന്നു. ചെറിയനാട് പടനിലം ജംഗ്ഷനിലെ ഷോപ്പിംഗ് കോപ്ലക്‌സിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കൗണ്ടറിലാണ് തിങ്കളാഴ്ച രാത്രിയില്‍ മോഷണം നടന്നത്. രാവിലെ എ.ടി.എം.ല്‍ പണം എടുക്കുവാനായി ചെന്നവര്‍ക്ക് എ.ടി.എം.നുള്ളില്‍ തീയിട്ടനിലയില്‍ തോന്നിയതിനെ തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് നടത്തിയ പരിശോധനയിലാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മിഷ്യന്റെ ഒരു ഭാഗം പൂര്‍ണ്ണമായും കട്ട് ചെയ്ത ശേഷം മിഷ്യന്റെ അറകള്‍ക്കുള്ളില്‍ സുക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായി കണ്ടെത്തിയത്.
എ.ടി.എം.കൗണ്ടറിനുള്ളിലെ മിഷ്യന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്യണമെങ്കില്‍ സമയം കൂടുതല്‍ ആവശ്യമുള്ളപ്പോള്‍ സ്ഥലത്തെ കുറിച്ച് വ്യക്തമായ അറിവുള്ളവരായിരിക്കും ഇതിനു പിന്നിലെന്നാണ് പോലിസിന്റെ സംശയം. കൂടാതെ സി.സി ടി.വി കാമറ പ്രവര്‍ത്തനരഹിതമാണെന്ന അറിവും മോഷ്ടാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടാകുമെന്ന സംശയവും പോലിസിനുണ്ട്. കരിലക്കുളങ്ങരയിലും കഞ്ഞിക്കുഴിയിലും മുഹമ്മയിലും സമാനസ്വഭാവമുളള കവര്‍ച്ചാശ്രമമാണ് നടന്നിട്ടുളളത്.
ഇതും പോലീസ് പരിശോധിച്ചു വരുന്നു. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ശിവസൂതന്‍ പിള്ള, സി.ഐ.ദിലിപ് ഖാന്‍. എസ്.ഐ. സുധി ലാല്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. ജില്ലാ പോലിസ് ചിഫിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചെങ്ങന്നൂര്‍ എസ്.ഐ. സുധിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."