കോഴിക്കോട് ജില്ലയിലും സ്ഥിതി ഗുരുതരം: 64 പേരില്‍ 63 പേര്‍ക്കും രോഗം കിട്ടിയത് സമ്പര്‍ക്കം വഴി
കോഴിക്കോട്: ഇന്ന് കോഴിക്കോട് ജില്ലയില്‍ 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 63 പേര്‍ക്കും രോഗം കിട്ടിയത് സമ്പര്‍ക്കം വഴി.
കോഴിക്കോട് ജില്ലയില്‍ ഗുരുതരമായ സാഹചര്യാണുള്ളത്. തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
15 പേര്‍ ഇന്ന് രോഗമുക്തി നേടി. 260പേര്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 64 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 78 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടിയില്‍ 110 പേരുമുണ്ട്. ഇതില്‍ മൂന്നുപേര്‍ കണ്ണൂരിലും, 3 പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്.
ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസര്‍കോട്് സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
ഇന്ന് 1956 സ്രവ സാംപിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.ആകെ 24899 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24127 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 23588 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 772 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ഉണ്ട്.
ഇന്ന് പുതുതായി വന്ന 793 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15114 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 65657 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 107 പേര്‍ ഉള്‍പ്പെടെ 353 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 156 പേര്‍ മെഡിക്കല്‍ കോളജിലും 90 പേര്‍ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 107 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററി ലും നിരീക്ഷണത്തിലാണ്. 42 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."