ഇന്ധനം അധികം വേണം; 'ഐശ്വര്യം' ജങ്കാര്‍ നടത്തിപ്പ് നഷ്ടത്തില്‍
പൂച്ചാക്കല്‍: പാണാവള്ളി പെരുമ്പളം ഫെറിയില്‍ സര്‍വീസ് നടത്തുന്ന 'ഐശ്വര്യം' ജങ്കാര്‍ നടത്തിപ്പ് പെരുമ്പളം ഗ്രാമപഞ്ചായത്തിന് നഷ്ടമാകുന്നു. ജങ്കാറിന്റെ റാമ്പിന്റെ നീളവും ഭാരവും വര്‍ധിച്ചതു മൂലം അധികമായി ഇന്ധനം വേണ്ടിവരുന്നതാണ് കാരണം. എ.എം ആരിഫ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിര്‍മിച്ചു പെരുമ്പളം പഞ്ചായത്തിനു നല്‍കിയതാണ് ഐശ്വര്യം എന്നു പേരുള്ള ജങ്കാര്‍.
മുന്‍പ് കിന്‍കോയില്‍ നിന്നും വാടകയക്ക് എടുത്ത ജങ്കാര്‍ സര്‍വീസ് നടന്നിരുന്നപ്പോള്‍ പ്രതിദിനം110 ലീറ്റര്‍ ഇന്ധനം മതിയായിരുന്നു. ഐശ്വര്യം ജങ്കാര്‍ സര്‍വീസ് തുടങ്ങിയപ്പോള്‍ 145ലീറ്ററോളം ഇന്ധനം ആവശ്യമാകുന്നെന്ന് പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷിബു പറയുന്നു.
9500 രൂപ ഇന്ധനചെലവിനു വേണം. തൊഴിലാളികളുടെ ശമ്പളം വേറെയും വേണം. 15000 രൂപയാണ് ശരാശരി വരുമാനം. ഇതാണ് നഷ്ടങ്ങളുടെ കാരണം.പ്രതിദിനം 10100 രൂപയ്ക്ക് ജങ്കാര്‍ നടത്തിപ്പിന് പെരുമ്പളം ഗ്രാമപഞ്ചായത്ത് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും നഷ്ടം മനസിലാക്കി ആരും വന്നില്ല.
8500 രൂപയാക്കി കുറച്ച് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. സേവനം കൂടിആയതിനാല്‍ പഞ്ചായത്തിന് ജങ്കാര്‍ സര്‍വീസ് നടത്തിയേ സാധിക്കുകയുള്ളു.പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് വാഹനങ്ങളുമായി മറ്റു സ്ഥലങ്ങളിലേക്കു പോകാന്‍ വേറെ വഴികളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."