സമരക്കാര്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കുമെതിരേ മൂന്നാറിലെ ഓട്ടോ - ടാക്‌സി തൊഴിലാളികള്‍
മൂന്നാര്‍: സമരം നടത്തുന്ന പെമ്പിളൈ ഒരുമയ്ക്കും ദൃശ്യമാധ്യമങ്ങള്‍ക്കുമെതിരെ മൂന്നാറിലെ ഓട്ടോ - ടാക്‌സി തൊഴിലാളികള്‍. വാഹനങ്ങള്‍ നിര്‍ത്തുന്നിടത്തുനിന്നും സമരക്കാര്‍ മാറണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാരും രംഗത്തെത്തി. സീസന്‍ സമയങ്ങളില്‍ മൂന്നാറില്‍ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നത് ചില ദ്യശ്യമാധ്യമങ്ങളാണ്.
എം.എം മണി തെറ്റായി സംസാരിച്ചെന്ന് ആരോപിച്ച് ഇപ്പോള്‍ നടത്തുന്ന സമരം മൂന്നാറിലെ സാധാരണക്കാരെ പട്ടിണിയിലേക്കാണ് തള്ളിവിടുന്നതെന്ന് അവര്‍ ആരോപിച്ചു.
വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നതിനായി മൂന്നാറില്‍ താമിക്കുന്ന ദ്യശ്യമാധ്യമങ്ങള്‍ മൂന്നാറിലെ ജനങ്ങളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. മൂന്നാറില്‍ കലാപമാണെന്ന് വരുത്തിതീര്‍ക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരക്കാരെ മൂന്നാറില്‍ നിന്നും ഓടിക്കണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസിനെ സമീപിച്ചു.
ചിലര്‍ റോഡില്‍ കുത്തിയിരിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പൊലിസ് ദ്യശ്യമാധ്യമങ്ങളുടെ വാഹനം മാറ്റുന്നതിന് നിര്‍ദ്ദേശം നല്‍കി. ടൂറിസം ഉപജീവനമാക്കി ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് മൂന്നാറിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."