സംസ്ഥാന ജീവനക്കാര്‍ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു
തൊടുപുഴ: എന്‍.ജി.ഒ യൂണിയന് നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ജാഗ്രതാസംഗമം നടത്തി. 'വേണം നമുക്ക് കരുതലും സുരക്ഷയും' എന്ന ആവശ്യം ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
തെടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ വനിതാജീവനക്കാരടക്കം നിരവധിപേര്‍ പങ്കെടുത്ത സംഗമം യൂണിയന് സംസ്ഥാന സെക്രട്ടറി ടി.എം ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.എന്‍ ബിജു അധ്യക്ഷനായി. പി.എ ഷാജിമോന്‍ സ്വാഗതവും കെ.എ ബിന്ദു നന്ദിയും പറഞ്ഞു.
തൊടുപുഴ മങ്ങാട്ടുകവല മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ സംഗമം എന്‍.ജി.ഒ യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷനായി. അബിന്‍ സ്വാഗതവും പി.എം റഫീഖ് നന്ദിയും പറഞ്ഞു.
ഇടുക്കിയില്‍ യൂണിയന് ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാറും കട്ടപ്പനയില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.എം ഹാജറയും നെടുങ്കണ്ടത്ത് ജില്ലാ സെക്രട്ടറി എസ് സുനില്‍കുമാറും ഉദ്ഘാടനം ചെയ്തു. പീരുമേട്ടില്‍ ജില്ലാ സെക്രട്ടറിയറ്റംഗം എം.എ സുരേഷ്, കുമളിയില്‍ ജില്ലാ ട്രഷറര്‍ വി.എസ് സുനില്‍, അടിമാലിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ് മഹേഷ് എന്നിവരാണ് സംഗമം ഉദ്ഘാടനം ചെയ്തത്.
വിവിധ കേന്ദ്രങ്ങളില്‍ ടി.ജി രാജീവ്, ജോബി ജേക്കബ്, ജി ഷിബു, രാജീവ് ജോണ്‍, കെ.സുരേഷ്കുമാര്‍, എന്‍.കെ സന്തോഷ്, സുലൈമാന്‍കുട്ടി, ബിജു സെബാസ്റ്റ്യന്‍, ഷിലുമോന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."