ഓടികൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ അകമല ക്ഷേത്രത്തിനും വാഴക്കോടിനുമിടയില്‍ പെട്രോള്‍ പമ്പിനു സമീപം നിന്നിരുന്ന മാവിന്റെ ഭീമന്‍ കൊമ്പ് ഓടികൊണ്ടിരിക്കുന്ന കാറിന്റെ മുകളിലേക്ക് പൊട്ടിവീണ് കാറിന്റെ മുന്‍വശം തകര്‍ന്നു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. ഊട്ടിയില്‍ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്കാണ് മരകൊമ്പ് പൊട്ടിവീണത്. ഇതിന് തൊട്ട് മുന്‍പ് ഇരുചക്ര വാഹനത്തില്‍ ഈ വഴി കടന്നുപോയ മാധ്യമ പ്രവര്‍ത്തകന്‍ മണി ചെറുതുരുത്തി അത്ഭുതകരമായി രക്ഷപ്പെട്ടു. അകമല ക്ഷേത്രത്തിനും വാഴക്കോടിനുമിടയില്‍ നിരവധി മരങ്ങളാണ് യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തി നിലകൊള്ളുന്നത്.
മരങ്ങള്‍ റോഡിലേക്ക് വീണ് സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടാകുന്നത് നിത്യ സംഭവമാണ്. റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തി നിലകൊള്ളുന്ന മരകൊമ്പുകള്‍ മുറിച്ചു മാറ്റണമെന്ന് നിരവധി തവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധം ജനങ്ങള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."