മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേസുമായി ബന്ധമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. അതും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. മറ്റു ജീവനക്കാരും പ്രതികളെ സഹായിച്ചു. വലിയ ഗൗരവമുള്ള ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നിട്ടും ശിവശങ്കറിനെതിരെ നടപടിയെടുക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. അത്തരക്കാരെ സര്‍വിസിലുരുത്തി അന്വേഷണം നടത്തുന്നത് ജനങ്ങളുടെ സംശയം വര്‍ധിപ്പിക്കും. ഇത് സംസ്ഥാന സര്‍ക്കാരിനെ മുഴുവനായി സംശയനിഴലില്‍ നിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള മന്ത്രി കെ.ടി ജലീലിന്റെ ഫോണ്‍ സംഭാഷണ രേഖകള്‍ പുറത്തുവന്നതിനെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. കെ.ടി ജലീല്‍ നിരപരാധിത്വം തെളിയിക്കണമെങ്കില്‍ ധാരാളം പരിശോധനകള്‍ വേണ്ടിവരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ ഒരുമാസത്തെ ഫോണ്‍വിളിയുടെ രേഖകള്‍ മാത്രമാണ് പുറത്തുവന്നത്. അതിനാല്‍ മന്ത്രി നിരപരാധിയാണെന്നു പറയണമെങ്കില്‍ കൂടുതല്‍ മാസങ്ങളിലെ ഫോണ്‍സംഭാഷണങ്ങള്‍ പരിശോധിക്കേണ്ടിവരും.
കേസില്‍ അറസ്റ്റിലായ പെരിന്തല്‍മണ്ണ സ്വദേശി റമീസ് തന്റെ ബന്ധുവല്ല. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിസ്വീകരിക്കും- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."